ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പ്. 40 നിയോജക മണ്ഡലങ്ങളിലെ വോട്ടർമാർ കനത്ത സുരക്ഷയ്‌ക്കിടയിൽ ഇന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.
മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, മുസാഫർ ബെയ്ഗ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളടക്കം 415 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.40 നിയമസഭാ മണ്ഡലങ്ങളിൽ 24 എണ്ണം ജമ്മു ഡിവിഷനിലും 16 എണ്ണം കശ്മീർ ഡിവിഷനിലുമാണ്.ജമ്മു ഡിവിഷനിലെ 24 നിയമസഭാ സീറ്റുകളിൽ ജമ്മു, സാംബ, കത്വ, ഉധംപൂർ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി.ക്ക് കാര്യമായ പ്രാധാന്യമുള്ള ജില്ലകളാണ് ഇവ.നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം മത്സരരംഗത്തുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാന്‍ അവസരമൊരുക്കുക ലക്ഷ്യമിട്ട്, ജമ്മു കശ്മീര്‍ പോലീസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.