മുംബൈ : ഹോം സ്മാർട്ട് ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024-ൽ അവതരിപ്പിച്ച് റിലയൻസ് ജിയോ. 'ജിയോ ക്ലൗഡ് പിസി' എന്ന ഈ സാങ്കേതികവിദ്യ കുറഞ്ഞ മുതൽ മുടക്കിൽ ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റും.
ഇൻ്റർനെറ്റ് കണക്ഷൻ, സ്മാർട്ട് ടിവി, കീബോർഡ്, മൗസ്, ജിയോ ക്ലൗഡ് പിസി ആപ്പ് എന്നിവ മാത്രമാണ് ഇതിന് വേണ്ടത്.സ്മാർട്ട് ടിവി ഇല്ലാത്തവർക്ക് അവരുടെ സാധാരണ ടിവിയെ ജിയോ ഫൈബർ അല്ലെങ്കിൽ ജിയോ എയർഫൈബറിനൊപ്പം വരുന്ന സെറ്റ്-ടോപ്പ് ബോക്‌സുകളിലൂടെ കമ്പ്യൂട്ടറാക്കാം. ഇൻ്റർനെറ്റ് വഴി ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്ക് കണക്റ്റുചെയ്യാൻ ഏത് ടിവിയെയും പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ജിയോ ക്ലൗഡ് പിസി.ഉപഭോക്താക്കൾ അപ്ലിക്കേഷനിലേക്ക് ലോഗിൻ ചെയ്യുന്നതിലൂടെ ക്ലൗഡിൽ സംഭരിച്ചിരിക്കുന്ന എല്ലാ ഡാറ്റയും ടിവി സ്ക്രീനിൽ ദൃശ്യമാകും. ഇമെയിൽ, സോഷ്യൽ നെറ്റ്‌വർക്കിംഗ്, ഇൻ്റർനെറ്റ് സർഫിംഗ്, സ്‌കൂൾ പ്രൊജക്‌റ്റുകൾ, ഓഫീസ് അവതരണങ്ങൾ എന്നിങ്ങനെ ഒരു കമ്പ്യൂട്ടറിൽ സാധാരണ ചെയ്യാവുന്ന ജോലികൾ ഹോം ടിവികളിൽ സാധ്യമാകും. എല്ലാ ഡാറ്റയും ക്ലൗഡിൽ ആയിരിക്കും സംഭരിക്കുക. ടിവിയിലൂടെ സെർവർ, സ്റ്റോറേജ്, ഡാറ്റാബേസ്, നെറ്റ്‌വർക്കിംഗ്, സോഫ്റ്റ്‌വെയർ, അനലിറ്റിക്‌സ് തുടങ്ങിയ സേവനങ്ങൾ ഉപയോഗപ്പെടുത്താം.
ഇന്ത്യൻ മധ്യവർഗ കുടുംബങ്ങൾക്ക് കമ്പ്യൂട്ടർ എന്നത് പലപ്പോഴും താങ്ങാനാകാത്ത ചെലവാണ്. ഈ സാഹചര്യത്തിൽ, ഈ സാങ്കേതികവിദ്യ അവർക്ക് സഹായകരമാകും. ക്ലൗഡ് കമ്പ്യൂട്ടിംഗിൻ്റെ ശേഷി ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.സാധാരണ കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് വളരെ വേഗത്തിലുള്ള ഡാറ്റ റിക്കവറി ഇത് വാഗ്ദാനം ചെയ്യുന്നു. ടിവിക്ക് പുറമെ മൊബൈൽ ഫോണുകളിലും ഉപയോഗിക്കാം. ആപ്പിൻ്റെ ഔദ്യോഗിക ലോഞ്ച് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.