എറണാകുളം:പറവൂർ : പിണറായി പോലിസ്-ആര്‍.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ എഡ്‌സിപിഐ സംസ്ഥാന കമ്മിറ്റി സെപ്തംബര്‍ 25 മുതല്‍ ആരംഭിച്ച ജനജാഗ്രത കാംപയിൻ്റെ ഭാഗമായി എസ്ഡിപിഐ പറവൂർ മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുന്നു.
കേരളം സി. പി.എമ്മിൻ്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഭരിക്കുമ്പോഴും അഭ്യന്തര വകുപ്പിൻ്റെ താക്കോൽ സ്ഥാനങ്ങളിലെല്ലാം പോലീസിലെ ആർ എസ് എസ് വിഭാഗത്തെ പ്രതിഷ്ഠിച്ചു കൊണ്ട് സംസ്ഥാനത്തെ മത-സാമൂഹ്യ സൗഹാർഭാന്തരീക്ഷം തകർക്കുകയാണ്.ഇക്കാര്യം മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലേറിയ നാൾ മുതൽ തുടങ്ങിയതാണെന്ന വസ്തുത ആദ്യം ചൂണ്ടിക്കാട്ടിയത് എസ്.ഡി പി.ഐയാണ്.എന്നാൽ ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം പൊലിസിൻ്റെ നയനിലപാടുകളെല്ലാം മതന്യൂനപക്ഷ വിഭാഗങ്ങളടക്കം സംഘ്പരിവാറിനെ എതിർക്കുന്നവർക്ക് നേരേയായിരുന്നെങ്കിൽ ബി.ജെ.പിക്ക് കേരളത്തിൽ സീറ്റുകളുണ്ടാക്കി നൽകാനുള്ള പണിയിലാണ് സി പി എം .
പോലീസിലെ ഉന്നതനായ എ.ഡി.ജി.പി പോലും തൃശൂർ പൂരം കലക്കലടക്കമുള്ള ഗൂഢാലോചനയിൽ പങ്കാളിയായതെന്ന വസ്തുത ഭരണകക്ഷി എം.എൽ.എ യിലൂടെയും മുന്നണി ഘടക കക്ഷികളിലൂടെയും പുറത്ത് വന്നിരിക്കുകയാണിപ്പോൾ.
ഇത് കൂടാതെയാണ് സ്വർണക്കടത്ത് സംഘങ്ങളും അധോലോകങ്ങളുമായി ചേർന്നുള്ള പൊലിസിലെ ഒരു വിഭാഗത്തിൻ്റെ ക്രിമിനൽ പ്രവർത്തികൾ. എന്നാൽ ഇതിനെല്ലാം ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയും സി.പിഎമ്മും ഇതൊക്കെ ചോദ്യം ചെയ്യുന്നവരെ വർഗീയ വാദികളാക്കുകയും മതന്യൂനപക്ഷ വിഭാഗം പ്രബലമായ ജില്ലയെ രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ കേന്ദ്രമായും ചിത്രീകരിക്കുകയാണ്.
ചുരുക്കത്തിൽ സംഘപരിവാർ ഉണ്ടായ കാലം മുതൽ ന്യൂനപക്ഷ സമുദായങ്ങളെ അപരവൽകരിക്കാനും ആട്ടിയോടിക്കാനും നടത്തി പോന്ന വർഗീയ ദുഷ്പ്രചാരണങ്ങൾ വെള്ളം ചേർക്കാതെ ഏറ്റെടുത്തിരിക്കുകയാണ് സി. പി.എം. ഇതിൻ്റെ ഗുണഭോക്താക്കളായി മാറിക്കൊണ്ടിരിക്കുന്നത് സംഘപരിവാറാണെന്ന വസ്തുത
പൊതുസമൂഹത്തിൽ നിന്നും മറച്ചുവെച്ചു കൊണ്ടാണ് സി.പി.എം ദുഷ്പ്രചാരണങ്ങൾ നടത്തുന്നതെന്നും ഇതിനെതിരെ ജനങ്ങളെ ബോധവൽകരിക്കാനുള്ള പാർട്ടിയുടെ ഉദ്യമത്തിന് എല്ലാവിധ സഹകരണങ്ങളും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
വാഹന പ്രചരണ ജാഥ 18-ാം തിയതി വെള്ളിയാഴ്ച രാവിലെ 8.30 ന് കോട്ടുവള്ളി പഞ്ചായത്ത് തത്തപ്പിള്ളി ബംഗ്ലാവുപടിയിൽ പാർട്ടി ജില്ലാ ഓർഗനൈസിങ്ങ് ജനറൽ സെക്രട്ടറി കെ.എം ലത്തീഫ് ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി വൈകീട്ട് 5:30 ന് പറവൂർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ സമാപിക്കും. .സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ ജില്ലാ മണ്ഡലം ഭാരവാഹികൾ സംബന്ധിക്കും.എസ് ഡി പി ഐ പറവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് സിയാദ് സി എസ് നയിക്കുന്ന വാഹന പ്രചരണ ജാഥ 18/10/24 വെള്ളി രാവിലെ 8:30 ന് തത്തപ്പിള്ളി ബംഗ്ലാവുപടിയിൽ നിന്നാരംഭിക്കും.നിസാർ അഹമ്മദ് (മണ്ഡലം വൈസ് പ്രസിഡന്റ്) സുധീർ അത്താണി (മണ്ഡലം സെക്രട്ടറികബീർ എം എ (മണ്ഡലം ട്രഷറർ) തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.