ജയിലിൽ കഴിയുന്ന ബിഷ്‌ണോയ്ക്കായി ചിലവഴിക്കുന്നത് 35-40 ലക്ഷം രൂപ.. Who is he?

പഞ്ചാബ്:ജയിലില്‍ കഴിയുന്ന ലോറൻസ് ബിഷ്‌ണോയ്ക്കായി പ്രതിവർഷം 35-40 ലക്ഷം രൂപ വരെ കുടുംബം ചെലവഴിക്കുന്നതായി വെളിപ്പെടുത്തല്‍.

കുടുംബാംഗം കൂടിയായ രമേശ് ബിഷ്ണോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചാബ് സർവകലാശാലയില്‍നിന്ന് നിയമബിരുദം നേടിയ ലോറൻസ് ജയിലില്‍ പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും രമേശ് കൂട്ടിച്ചേർത്തു.

"എക്കാലത്തും ഞങ്ങളുടെ കുടുംബം സമ്പന്നമായിരുന്നു. ഹരിയാന പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നു ലോറൻസിന്റെ പിതാവ്. 110 ഏക്കർ ഭൂമി സ്വന്തമായുണ്ടായിരുന്നു. ലോറൻസിന് എപ്പോഴും വിലയേറിയ ഷൂവും വസ്ത്രങ്ങളുമുണ്ടായിരുന്നു. ജയിലില്‍ കഴിയുന്ന ലോറൻസിനായി ഇപ്പോഴും 35-40 ലക്ഷം രൂപ വരെ ചെലവഴിക്കുന്നുണ്ട്," രമേശിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പഞ്ചാബിലെ ഫിറോസ്‌പൂരില്‍ ജനിച്ച ലോറൻസ് ബിഷ്ണോയിയുടെ യഥാർഥ പേര് ബാല്‍ക്കാരൻ ബ്രാർ എന്നാണ്. സ്കൂള്‍ കാലഘട്ടത്തിലാണ് ലോറൻസ് എന്ന പേര് വീഴുന്നത്.

കുറച്ചു വർഷങ്ങളായി നിരവധി പ്രശസ്തമായ കേസുകളില്‍ ബിഷ്‌ണോയ് സംഘത്തിന്റെ പേര് ഉയർന്നുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി മഹാരാഷ്ട്ര നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്. ബോളിവുഡ് താരം സല്‍മാൻ ഖാന്റെ അടുത്ത സുഹൃത്താണ് സിദ്ദിഖി.

കാനഡയിലും ബിഷ്ണോയ് സംഘം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്രജ്ഞരുടെ നിർദേശപ്രകാരമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ പൂർണമായും കേന്ദ്ര സർക്കാർ തള്ളിയിരുന്നു. 2022ലെ സിദ്ധു മൂസേവാല കൊലപാതകത്തിന് പിന്നിലും ബിഷ്ണോയ് സംഘമാണെന്നാണ് നിഗമനം.

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബർമതി സെൻട്രല്‍ ജയിലിലാണ് നിലവില്‍‌ ലോറൻസ് ബിഷ്ണോയ്. ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്), നാഷണല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) എന്നീ അന്വേഷണ സംഘങ്ങളാണ് ബിഷ്ണോയിയുടെ കേസുകള്‍ അന്വേഷിക്കുന്നത്. 

ബിഷ്ണോയിയെ ഒരു കാരണവശാലും ജയിലിന് പുറത്തിറക്കരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. 2023 ഓഗസ്റ്റിലായിരുന്നു ഉത്തരവിട്ടത്. ഈ ഓഗസ്റ്റില്‍ ഉത്തരവ് ഒരു വർഷം കൂടി നീട്ടിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !