യുകെയിൽ വമ്പൻ തൊഴിലവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ്...ശമ്പളം കേട്ട് കണ്ണുതള്ളി മലയാളികൾ നവംബർ 23 ന് മുൻപായി അപേക്ഷനൽകാൻ നിർദേശം

ലണ്ടൻ : വെയില്‍സില്‍ (എൻഎച്ച്എസ്) വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ്.

എറണാകുളത്ത് നവംബര്‍ 7 മുതല്‍ 14 വരെയാണ്  റിക്രൂട്ട്മെന്റ് (പിഎൽഎബി ആവശ്യമില്ല). സീനിയർ ക്ലിനിക്കൽ ഫെല്ലോസ് (ശമ്പളം: £43,821 - £68,330) എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റിലേയ്ക്കും സ്പെഷ്യാലിറ്റി ഡോക്ടർമാർ (ശമ്പളം: £59,727 - £95,400) ഓങ്കോളജി, ഗ്യാസ്‌ട്രോഎന്ററോളജി/ഹെപ്പറ്റോളജി (ന്യൂറോഎൻഡോക്രൈൻ ട്യൂമര്‍) ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർമാർ (ശമ്പളം: £96,990 - £107,155) കാർഡിയോളജി, എമർജൻസി മെഡിസിൻ, റേഡിയോളജി, ഡയബറ്റിസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ സ്പെഷ്യാലിറ്റികളിലാണ് അവസരം.

ഉദ്യോഗാര്‍ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം  www.nifl.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 23ന് അകം അപേക്ഷ നല്‍കേണ്ടതാണ്. സീനിയർ ക്ലിനിക്കൽ ഫെലോസ് തസ്തികയിലേയ്ക്ക് കുറ‌ഞ്ഞത് മൂന്നു വര്‍ഷവും സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് നാലു വര്‍ഷത്തേയും, സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയില്‍ 12 വര്‍ഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്.

ശമ്പളത്തിനു പുറമേ ജിഎംസി റജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !