മുഖ്യമന്ത്രിയുടെ ചർച്ചയിൽ നിന്ന് ഓടിയോളിച്ച കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്ന് റിയാസ് പരിഹസിച്ചു.

മലപ്പുറം ജില്ലയെ കുറിച്ച് ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ അദ്ദേഹം ഓടിയൊളിച്ചെന്നും റിയാസ് പറഞ്ഞു.കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ് ആര് എന്നതിന് ഒരു അവാർഡ് പ്രഖ്യാപിച്ചാൽ അതിന് അർഹൻ വി.ഡി. സതീശൻ ആയിരിക്കും. മലപ്പുറം വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നൽകുന്നു. 

അതിൽ ചർച്ചയ്ക്ക് മുഖ്യമന്ത്രി തയാറാകുമ്പോൾ പ്രതിപക്ഷ നേതാവ് ഓടിയിടിത്ത് പുല്ലുമുളച്ചിട്ടില്ല. ചർച്ച നടന്നാൽ സതീശനെ ആംബുലൻസിൽ കൊണ്ടുപോകേണ്ടി വന്നേനെ. അദ്ദേഹത്തെ സെമിനാറിന് വിടാം. ഇത്തരം പോരാട്ടത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനാവില്ല. മുൻപ്രതിപക്ഷ നേതാവ് തന്നെ സഭ ഇന്നുവരെ കാണാത്ത സംഭവവികാസമാണ് നടന്നതെന്ന് പറഞ്ഞുകഴിഞ്ഞു’’– റിയാസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !