രാമപുരം പോലീസിന്റെ കരുതലും മരിയ സദനത്തിന്റെ കാരുണ്യവും..പുതു ജീവിതത്തിലേക്ക് കാലെടുത്തുവെച്ച് ഒരു യുവതികൂടി

പാലാ:- രാമപുരം പട്ടണത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുകയും മാനസിക അസ്വസ്ഥത തോന്നിക്കുകയും ചെയ്ത സ്ത്രീയെ രാമപുരം പോലീസ് ഇടപെട്ട് പാലാ മരിയസദനത്തിൽ എത്തിച്ചു.

മരിയസദനത്തിൽ അന്തവാസികളുടെ എണ്ണം വീണ്ടും ഗണ്യമായി വർദ്ധിക്കുന്നു. കഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, പോലീസുകാരും ജനപ്രതിനിധികളും ഇപ്പോഴും ആശ്രയിക്കുന്നത് മരിയസദനത്തിനെയാണ്. 

ഇന്നേദിവസം 2024 ഒക്ടോബർ 14 തീയതി, രാമപുരം ഭാഗത്ത് കൂടെ അലഞ്ഞുതിരിഞ്ഞു നടന്ന യുവതിയെ പാലാ DYSP യുടെ നിർദ്ദേശപ്രകാരം രാമപുരം ASI. രാജിമോൾ പി.എനും CPO. രാജേഷ് കെ.ആറും മരിയസദനത്തിൽ എത്തിക്കുകയുണ്ടായി. നിലവിലുള്ള അന്തേവാസികളെ ഉൾക്കൊള്ളാൻ കഴിയാത്തക്കവിധം ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരം ഒരു സാഹചര്യം വീണ്ടും ഉണ്ടാകുന്നത്.

പാലാ നിയോജക മണ്ഡലത്തിൽ ഉടനീളം ക്യാമ്പയിൻ നടത്തപ്പെടുന്ന ഈ സാഹചര്യത്തിലും രാമപുരം പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ മാനസിക അസ്വസ്ഥത ഉള്ള സ്ത്രീയെ പാലാ മരിയ സദനത്തിൽ പോലീസ് ഇടപെട്ട് എത്തിച്ചു.പാലാ മരിയസദനത്തിനു വേണ്ടി ജനകീയ കൂട്ടായ്മകൾ നടന്ന് വരുന്നു .പാലാ നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ജനകീയ ധനസമാഹരണ യജ്ഞം നടത്തി വരികയാണ്.

പോലീസിനും സാമൂഹ്യനീതി വകുപ്പിനും സുരക്ഷിതമായി ഇന്ന് മനോരോഗികളെ സംരക്ഷിക്കുവാൻ ഏൽപ്പിക്കാൻ  അവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാൻ മരിയസദനം ഉണ്ട് എന്നത് നാടിനും നാട്ടിലെ ഭരണാധികാരികൾക്കും വലിയ ആശ്വാസമാണ്.  സൗജന്യമായി സുമനസ്സുകൾ മരിയസദനത്തിനായി നൽകിയ ഭൂമിയിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുവാൻ സാധിക്കണം. 

ഇവിടങ്ങളിൽ കെട്ടിടം പണിത് ആളുകളെ മാറ്റി പാർപ്പിക്കണം. ഇതു വഴി സ്ഥലപരിമിതിയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മരിയസദനത്തിനായി ജനകീയ കൂട്ടായ്മയിൽ പങ്കുചേർന്ന, ധനസമാഹരണ യജ്ഞത്തിൽ പങ്കുചേർന്ന, ഇപ്പോഴും മരിയസദനത്തിനു വേണ്ടി നിസ്വാർത്ഥരായി സഹകരിക്കുന്ന എല്ലാവർക്കും നന്ദി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !