പാലാ:- രാമപുരം പട്ടണത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുകയും മാനസിക അസ്വസ്ഥത തോന്നിക്കുകയും ചെയ്ത സ്ത്രീയെ രാമപുരം പോലീസ് ഇടപെട്ട് പാലാ മരിയസദനത്തിൽ എത്തിച്ചു.
മരിയസദനത്തിൽ അന്തവാസികളുടെ എണ്ണം വീണ്ടും ഗണ്യമായി വർദ്ധിക്കുന്നു. കഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, പോലീസുകാരും ജനപ്രതിനിധികളും ഇപ്പോഴും ആശ്രയിക്കുന്നത് മരിയസദനത്തിനെയാണ്.ഇന്നേദിവസം 2024 ഒക്ടോബർ 14 തീയതി, രാമപുരം ഭാഗത്ത് കൂടെ അലഞ്ഞുതിരിഞ്ഞു നടന്ന യുവതിയെ പാലാ DYSP യുടെ നിർദ്ദേശപ്രകാരം രാമപുരം ASI. രാജിമോൾ പി.എനും CPO. രാജേഷ് കെ.ആറും മരിയസദനത്തിൽ എത്തിക്കുകയുണ്ടായി. നിലവിലുള്ള അന്തേവാസികളെ ഉൾക്കൊള്ളാൻ കഴിയാത്തക്കവിധം ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരം ഒരു സാഹചര്യം വീണ്ടും ഉണ്ടാകുന്നത്.
പാലാ നിയോജക മണ്ഡലത്തിൽ ഉടനീളം ക്യാമ്പയിൻ നടത്തപ്പെടുന്ന ഈ സാഹചര്യത്തിലും രാമപുരം പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ മാനസിക അസ്വസ്ഥത ഉള്ള സ്ത്രീയെ പാലാ മരിയ സദനത്തിൽ പോലീസ് ഇടപെട്ട് എത്തിച്ചു.പാലാ മരിയസദനത്തിനു വേണ്ടി ജനകീയ കൂട്ടായ്മകൾ നടന്ന് വരുന്നു .പാലാ നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ജനകീയ ധനസമാഹരണ യജ്ഞം നടത്തി വരികയാണ്.
പോലീസിനും സാമൂഹ്യനീതി വകുപ്പിനും സുരക്ഷിതമായി ഇന്ന് മനോരോഗികളെ സംരക്ഷിക്കുവാൻ ഏൽപ്പിക്കാൻ അവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാൻ മരിയസദനം ഉണ്ട് എന്നത് നാടിനും നാട്ടിലെ ഭരണാധികാരികൾക്കും വലിയ ആശ്വാസമാണ്. സൗജന്യമായി സുമനസ്സുകൾ മരിയസദനത്തിനായി നൽകിയ ഭൂമിയിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുവാൻ സാധിക്കണം.ഇവിടങ്ങളിൽ കെട്ടിടം പണിത് ആളുകളെ മാറ്റി പാർപ്പിക്കണം. ഇതു വഴി സ്ഥലപരിമിതിയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മരിയസദനത്തിനായി ജനകീയ കൂട്ടായ്മയിൽ പങ്കുചേർന്ന, ധനസമാഹരണ യജ്ഞത്തിൽ പങ്കുചേർന്ന, ഇപ്പോഴും മരിയസദനത്തിനു വേണ്ടി നിസ്വാർത്ഥരായി സഹകരിക്കുന്ന എല്ലാവർക്കും നന്ദി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.