അയർലണ്ട്:വേൾഡ് മലയാളി ഫെഡറേഷന് യൂറോപ്യൻ രാജ്യമായ അയർലന്റിൽ പന്ത്രണ്ട് അംഗങ്ങൾ ഉൾപ്പെടുന്ന പുതിയ നാഷണൽ കൗൺസിൽ നിലവിൽ വന്നു. ഓസ്ട്രിയയിലെ വിയന്നയിൽ ആസ്ഥാനമായ വേൾഡ് മലയാളി ഫെഡറേഷന്റെ രുപീകൃതമായ കാലയളവിൽ തന്നെ അയർലണ്ടിൽ നാഷണൽ കൗൺസിൽ നിലവിലുണ്ട്.
കണക്കുകൾ പ്രകാരം കാൽ ലക്ഷത്തോളം മലയാളികൾ മരതക ദ്വീപ് എന്ന് വിളിക്കപ്പെടുന്ന അയർലന്റിൽ താമസിക്കുന്നു. പുതിയ ട്രെൻഡ് പ്രകാരം യൂറോപ്പിലേക്ക് ചേക്കേറുന്ന മലയാളി വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ അയർലണ്ടും പെടുന്നു.മലയാളികൾക്ക് പ്രിയപ്പെട്ട ഏഴുത്തുകാരായ ഡബ്ള്യു ബി യേറ്റ്സിന്റെയും (W.B .Yeats) ജെയിംസ് ജോസിന്റെയും (James Joyce ) ന്റെയും നാട്ടിൽ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയ്ക്കൾക്ക് ഇനി നേതൃത്വം നൽകേണ്ടത് പുതിയ കൗൺസിലിന്റെ ചുമതലയാണ്. എട്ടാം വാർഷികമാഘോഷിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ പുതിയ കൗൺസിലിന് ദൗത്യങ്ങൾ ഏറെ.
കൂടുതൽ അംഗങ്ങളെ വേൾഡ് മലയാളി ഫെഡറേഷന്റെ രാജ്യാന്തര നെറ്റ് വർക്കിലേക്ക് അണിചേർക്കേണ്ടതുണ്ട്. കൂടുതൽ മലയാളികൾ പുതിയ ജീവിതം തേടിയെത്തുമ്പോൾ അവർക്കെല്ലാം കരുത്തു പകരാൻ നമ്മുടെ സംഘടനക്ക് സാധിക്കുന്ന വിധത്തിൽ ശക്തിപ്പെടേണ്ടതുണ്ട്. ഇതിനെല്ലാം പുതിയ കൗൺസിലിന് സാധിക്കട്ടെ എന്നും കൂടുതൽ മലയാളികളിലേക്ക് WMF നെ പരിചയപ്പെടുത്താൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.
അയർലണ്ട് നാഷണൽ കൗൺസിൽ അംഗങ്ങളുടെ പേരുകൾ ചുവടെ ചേർക്കുന്നു.
കോർഡിനേറ്റർ - ഷൈജു തോമസ്
പ്രസിഡന്റ് - ദിനിൽ പീറ്റർ
സെക്രട്ടറി - സന്ദീപ് കെ സുരേന്ദ്രൻ
ട്രഷറർ - സ്റ്റീഫൻ ലൂക്കോസ്
വൈസ് പ്രസിഡന്റ് - ഫിവിൻ തോമസ്
വൈസ് പ്രസിഡന്റ് - സ്മിത വർഗീസ്
ജോയിന്റ് സെക്രട്ടറി - സലിം അബ്ദുൾഖാദർ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ബിപിൻ ചന്ദ്
സച്ചിൻ ദേവ്
ജോസ് ജോസഫ്
ജോസ്മോൻ ഫ്രാൻസിസ്
റെജിൻ ജോസ്
പുതിയ കൗൺസിലിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
ഗ്ലോബൽ ക്യാബിനറ്റിനു വേണ്ടി,
ഡോ. ജെ രെത്നകുമാർ,
ഗ്ലോബൽ ചെയർമാൻ
ശ്രീ. പൗലോസ് തേപ്പാല
ഗ്ലോബൽ പ്രസിഡണ്ട്
ഡോ. ആനി ലിബു
ഗ്ലോബൽ കോർഡിനേറ്റർ
ശ്രീ. നൗഷാദ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.