യുഎസ്:സിയാറ്റില്‍ നിന്നും ഇസ്താംബൂളിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് അധികം താമസിയാതെ പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് തിരിച്ചു വിട്ടു.
ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ഈ അസാധാരണ സാഹചര്യത്തിലൂടെ കടന്നു പോയത്. 59കാരനായ പൈലറ്റിന് മറ്റു ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനം സുരക്ഷിതമായി ഇറങ്ങുന്നതിനു മുന്‍പ് തന്നെ അയാള്‍ മരണമടയുകയായിരുന്നു. കോ- പൈലറ്റ് ആയിരുന്നു വിമാനം സുരക്ഷിതമായി ഇറക്കിയത്.ചൊവ്വാഴ്ച രാത്രി എയര്‍ബസ് എ 350 വിമാനം സിയാറ്റിലില്‍ നിന്നും പറന്നുയര്‍ന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. കാനഡക്ക് മുകളിലൂടെ വടക്കോട്ട് പറക്കേണ്ടിയിരുന്ന വിമാനം പക്ഷെ തെക്ക് ഭാഗത്തേക്ക് തിരിച്ച് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു.
ബുധനാഴ്ച പ്രാദേശിക സമയം വെളുപ്പിന് 6 മണിക്ക് മുന്‍പായി്യുട്ടാണ് ഇത് ഇറങ്ങിയത്. ഐല്‍സെഹിന്‍ പെലിവാന്‍ എന്ന ഈ പൈലറ്റ് 2007 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ ജോലി ചെയ്ത് വരുന്നതായി കമ്പനി വക്താവ് അറിയിച്ചു.
ഇത്രനാളായിട്ടും അയാള്‍ക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും കമ്പനി പറയുന്നു. മാത്രമല്ല, ഈ വര്‍ഷത്തെ ആരോഗ്യ പരിശോധനയിലും ഇയാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് തെളിഞ്ഞതാണെന്നും കമ്പനി പറയുന്നു.
ക്യാപ്റ്റന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി അറിയിച്ച കമ്പനി, സഹപ്രവര്‍ത്തകരും ഏറെ ദുഃഖത്തിലാണെന്ന് പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നും യാത്രക്കാരെ ഇസ്താംബൂളിലെത്തിക്കാന് ബദല്‍ ക്രമീകരണം ചെയ്തതായും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.