രോഗി മരിച്ച സംഭവത്തിൽ വ്യാജഡോക്ടർ അറസ്റ്റിൽ.

കോഴിക്കോട്: കടലുണ്ടി കോട്ടക്കടവിലെ ടി എം എച്ച് ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ വ്യാജഡോക്ടർ അറസ്റ്റിൽ.

കടലുണ്ടി പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പച്ചാട്ട് ഹൗസിൽ വിനോദ് കുമാറിന്റെ (60) മരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയിലാണ് ആർഎംഒ ആയിരുന്ന പത്തനംതിട്ട ചാത്തനേരി വലിയപറമ്പിൽ വീട്ടിൽ അബു എബ്രഹാം ലൂക്കിനെ (30) ഫറോക്ക് പൊലീസ് അറസ്റ്റുചെയ്തത്.

എംബിബിഎസ് പഠനം പൂർത്തിയാക്കാതെയാണ് പ്രതി ചികിത്സ നടത്തിയത്. വഞ്ചന, ആൾമാറാട്ടം, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് അസിസ്റ്റന്‌റ് കമ്മീഷണർ എ എം സിദ്ദീഖ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !