തിരുവല്ല:മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം വെണ്ണിക്കുളം സെന്ററിന്റെ ആഭിമുഖ്യത്തിൽ സെന്ററിലെ വിവിധ സൺഡേ സ്കൂളുകളിലെ അധ്യാപകരേയും വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് അയിരൂർ യൂഹാനോൻ മാർ തോമ്മാ ആൻഡ് മാത്യൂസ് മാർ അത്താനാസിയോസ് ഹോളിസ്റ്റിക് സെന്ററിൽ വെച്ച് ഏകദിന സമ്മേളനം നടത്തുകയുണ്ടായി.
സെന്റർ പ്രസിഡന്റ് റവ ജോസഫ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജെ എം &എം എ ഹോളിസ്റ്റിക് സെന്റർ ഡയറക്ടർ റവ: ജിതിൻ മാത്യുസ് ഉദ്ഘാടനം ചെയ്തു.സെന്റർ വൈസ് പ്രസിഡന്റ് റവ സജു ശാമുവേൽ സി,റവ ബ്ലസൻ സാം കോശി എന്നിവർ പ്രസംഗിച്ചു, മാതാപിതാക്കൾക്കും അധ്യാപകർക്കുമായുള്ള ധ്യാനം റവ ജിതിൻ മാത്യുസ് നയിച്ചു.മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം വെണ്ണിക്കുളം സെന്ററിന്റെ ആഭിമുഖ്യത്തിൽ അധ്യാപക വിദ്യാർഥി രക്ഷാകർത്ത്ര സമ്മേളനം നടത്തി.
0
വ്യാഴാഴ്ച, ഒക്ടോബർ 03, 2024
കുട്ടികളുടെ ധ്യാനം, ഗാനം പരിശീലനം മുതലായ വിവിധ പരിപാടികൾക്ക് റവ ബ്ലസൻ സാം കോശിയും ജെഎം& എംഎ സെന്റർ വോളണ്ടിയേഴ്സും നേതൃത്വം നൽകി.സെന്റർ സെക്രട്ടറി കെ കെ തോമസ്, ജോയിന്റ് സെക്രട്ടറി ലിജി തോമസ്, ട്രഷറർ ജയ്സൻ സാമുവേൽ, മുൻ ഭാരവാഹികളായ ആനയമ്മ ജെയിംസ്, ഈപ്പൻ മാത്യു, ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവരും വിവിധ സൺഡേ സ്കൂളുകളിലെ പ്രഥമാധ്യാപകരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.