ന്യൂഡൽഹി :തുടക്കം മുതൽ മേൽക്കയ്യുള്ള എതിരാളിയെ അവസാന ഘട്ടത്തിൽ മലർത്തിയടിച്ച് വിജയം പിടിച്ചെടുക്കുന്ന അതേ മെയ്‌വഴക്കത്തോടെ, രാഷ്ട്രീയ ഗോദയിലെ കന്നിപ്പോരാട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ടിന് ഐതിഹാസിക വിജയം.
ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ഹരിയാനയിൽ കോൺഗ്രസ് പ്രതീക്ഷകൾ തകിടം മറിഞ്ഞെങ്കിലും, തോൽപിക്കേണ്ട എതിരാളികളുടെ പട്ടികയിൽ ബിജെപി ഒന്നാമത് എഴുതിവച്ചിരുന്ന വിനേഷ് ഫോഗട്ട് അസാമാന്യ പോരാട്ടവീര്യത്തോടെ ജയിച്ചുകയറി.ഗോദയിലെ രാഷ്ട്രീയം മടുത്ത് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയ വിനേഷ്, ജുലാന മണ്ഡലം രണ്ടു പതിറ്റാണ്ടിനു ശേഷം കോൺഗ്രസിനായി തിരികെപ്പിടിച്ചു; അതും കന്നിയങ്കത്തിൽ!..രാജ്യം ഒന്നടങ്കം ശ്രദ്ധിച്ച രാഷ്ട്രീയ പോരാട്ടത്തിൽ, ബിജെപി സ്ഥാനാർഥി, ക്യാപ്റ്റൻ യോഗേഷ് ഭൈരഗിയെന്ന മുൻ സൈനികോദ്യോഗസ്ഥനെയാണ് വിനേഷ് അട്ടിമറിച്ചത്..
പാരിസ് ഒളിംപിക്സിലെ മെഡൽ നഷ്ടം മറക്കാൻ ഒരു വിജയം എന്നതിനപ്പുറം, ‘ഗോദയിലെ രാഷ്ട്രീയ’ത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ തന്നെ ഒതുക്കാൻ ശ്രമിച്ച ബിജെപിക്കുള്ള ശക്തമായ തിരിച്ചടിയാണ് രാഷ്ട്രീയ ഗോദയിൽ വിനേഷിന്റെ ഈ വിജയം. ഹരിയാനയിൽ ഹാട്രിക് വിജയവുമായി അധികാരം നിലനിർത്തുമ്പോഴും, അഭിമാന പോരാട്ടമായി കണ്ട ജുലാനയിൽ വിനേഷ് ഫോഗട്ടിനോട് സ്വന്തം സ്ഥാനാർഥി തോറ്റത് ബിജെപിക്ക് കനത്ത ക്ഷീണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.