പൊതു സേവനങ്ങൾക്ക് പണത്തിൻ്റെ സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.. അയർലണ്ടിൽ കറൻസി ഉപയോഗം തുടരും

അയർലണ്ട്:സമ്പദ്‌വ്യവസ്ഥയിൽ കറൻസി ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഗവൺമെൻ്റ് പ്രധാന ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. നിലവിൽ ഭൂരിഭാഗം ഇടപാടുകളും ഇലക്ട്രോണിക് വഴിയാണ് നടക്കുന്നത്.

സർക്കാരിൻ്റെ ദേശീയ പേയ്‌മെൻ്റ് സ്ട്രാറ്റജി പ്രസിദ്ധീകരിച്ചതിനാൽ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പണം സ്വീകരിക്കുന്നത് തുടരണമെന്ന് ധനകാര്യ മന്ത്രി ജാക്ക് ചേംബേഴ്‌സ് പറഞ്ഞു. സമൂഹത്തിലെ ധാരാളം ആളുകൾ ഇപ്പോഴും ദിവസവും നോട്ടുകൾ ഉപയോഗിക്കുന്നുണ്ടെന്നും പൊതു സേവനങ്ങൾക്ക് പണത്തിൻ്റെ സൗകര്യം ഉറപ്പാക്കുകയാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ചില്ലറ വ്യാപാരികളോട് പണം സ്വീകരിക്കാൻ സർക്കാർ ഇതുവരെ നിർബന്ധിച്ചിട്ടില്ല. EU നിർദ്ദേശപ്രകാരം വ്യാപാരികൾ നോട്ടുകൾ സ്വീകരിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ചേംബർ സൂചിപ്പിച്ചു.

ഡിജിറ്റൽ പണമിടപാടുകൾ വഴിയുള്ള തട്ടിപ്പുകളിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ സഹായിക്കുകയെന്നതാണ് ദേശീയ പേയ്‌മെൻ്റ് സ്ട്രാറ്റജി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !