കോട്ടയം:വിദേശ ജോലി വാഗ്ദാനം ചെയ്ത് പാലായിൽ ലക്ഷങ്ങളുടെ തട്ടിപ്പ്.
പാലാ ചേർപ്പുങ്കലിൽ പ്രവർത്തിക്കുന്ന ഫാൽക്കൺ എന്ന വിദേശ റിക്രൂട്ട് മെന്റ് സ്ഥാപനം വഴിയാണ് കേരളമൊട്ടുക്കും നിരവധിപേർക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്ത് ലക്ഷലങ്ങൾ തട്ടിയെടുത്ത് സംഘം മുങ്ങിയത്.ഏതാനും നാളുകളായി പാലാ കോട്ടയം റൂട്ടിൽ ചേർപ്പുങ്കലിൽ പ്രവർത്തിക്കുന്ന ഫാൽക്കൺ എന്ന റിക്രൂട്ട്മെന്റ് സ്ഥാപനം കോട്ടയം ഇടുക്കി എറണാകുളം കണ്ണൂർ തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ നൂറുകണക്കിന് ഉദ്യോഗാർഥികളെയും പ്രൊഫഷണലുകളെയുമാണ് ഇതിനോടകം ലക്ഷങ്ങൾ കൈപ്പറ്റി വഞ്ചിച്ച് കടന്ന് കളഞ്ഞത്..
പോളണ്ടിലേക്കും, ഇറ്റലി, യുകെ, ഓസ്ട്രേലിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും തൊഴിൽ വെക്കൻസിയും വിസയും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത് യൂറോപ്യൻ രാജ്യത്തേക്ക് പോകാൻ മൂന്ന് ലക്ഷം രൂപയോളം നൽകിയ പാലാ സ്വദേശിനിയായ യുവതിയും മറ്റുജില്ലകളിൽ നിന്നുള്ള തട്ടിപ്പിന് ഇരയായവരും ഇതിനോടകം കോട്ടയം ജില്ലാ പോലീസ് മേധാവിക്കും കിടങ്ങൂർ പോലീസിലും പരാതിനൽകിയതിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകൾക്ക് മുൻപ് സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ഇടുക്കി സ്വദേശി ജിബിൻ, പാലാ പൈക സ്വദേശി മഹി എന്നിവരുടെ മേൽ നടപടി സ്വീകരിച്ചിരുന്നെങ്കിലും പ്രധാന പ്രതികളിലേക്ക് എത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല..
പാലാകൂടാതെ എറണാകുളം കേന്ദ്രീകരിച്ചും നൂറുകണക്കിന് ആളുകൾ തട്ടിപ്പിന് ഇരയായതായാണ് ഡെയ്ലി മലയാളി ന്യൂസിന് ലഭിച്ച വിവരം, എന്നാൽ പരാതി നൽകുന്നവർ കേസുമായി മുൻപോട്ടു പോകാത്തതും ഇടനിലക്കാർ വഴി തട്ടിപ്പ് സംഘം ഇരകളെ വരുതിയിലാക്കുന്നതും പോലീസിനെയും കുഴക്കുന്നുണ്ട്..
ഏതാനും നാളുകളായി അടഞ്ഞു കിടക്കുന്ന സ്ഥാപനത്തിൽ ഇപ്പോഴും മറ്റു ജില്ലകളിൽ നിന്നും തട്ടിപ്പിന് ഇരയായവർ അന്വേഷിച്ച് എത്തുന്നുണ്ടെങ്കിലും യുഎയിൽ ഉള്ള ഹെഡ് ഓഫീസുമായി ബന്ധപെടാൻ അറിയിച്ചുകൊണ്ടുള്ള നോട്ടീസ് മാത്രമാണ് കാണാൻ സാധിക്കുന്നത്. ഈ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കിട്ടാറുമില്ലന്ന് പരാതിക്കാർ പറയുന്നു.
സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയ സ്ഥാപനത്തിന് പിന്നിൽ UAE കേന്ദ്രീകരിച്ചുള്ള യുവതിയും കൂട്ടാളികളുമാണെന്നും, തട്ടിപ്പിന് ഇരയായവർ അഭിജിത് എന്ന ആളുമായാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നും പലരും പണം നൽകിയത് സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്നവരുടെ അക്കൗണ്ടിലേക്കാണെന്നും തട്ടിപ്പിന് ഇരകളുമായി ഇടപാട് നടത്തിയിരുന്ന അഭിജിത്ത് ഇപ്പോൾ ഒളിവിലാണെന്നും അറിയാൻ സാധിച്ചു.
വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം മറ്റു പേരുകളിൽ സ്ഥാപനം തുടങ്ങിയിട്ടുള്ളതായും പോലീസ് സംശയയിക്കുന്നുണ്ട്.കേരളത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ച പോലീസ് പരാതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നും പറഞ്ഞു. ഏതാനും ദിവസം മുൻപ് ആലപ്പുഴ സ്വദേശിനി ജീവനൊടുക്കിയ സംഭവത്തിൽ പാലാ സ്വദേശിയായ വ്യെക്തിക്ക് പണം നൽകിയിരുന്നതായി വിവരം ഉണ്ടായിരുന്നെങ്കിലും ഇയാളുമായി എറണാകുളം ജില്ലയിലാണ് പണമിടപാടുകൾ നടത്തിയിരുന്നതെന്ന് മരണപ്പെട്ടയുവതിയുടെ നാട്ടുകാരനും ബ്ലോക്ക് മെമ്പറുമായ അജിത് ഡെയ്ലി മലയാളി ന്യൂസിനോട് പറഞ്ഞു..പാലാ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഫാൽക്കൺ എന്ന റിക്രൂട്ട് മെന്റ് സ്ഥാപനം തൊട്ടടുത്ത ബിൽഡിങ്ങിലും മുറികൾ വാടകയ്ക്ക് എടുത്തിരുന്നെങ്കിലും ദിവസങ്ങളായി ഈ റൂമുകൾ രാത്രിയും പകലും തുറന്നിട്ട നിലയിലാണ്..
സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നതായും ഒളിവിൽ കഴിയുന്ന കുറ്റവാളികളെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഡെയ്ലി മലയാളി ന്യൂസിനോട് പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.