തിരുവനന്തപുരം: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ. മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് അറസ്റ്റ്. തിരുവനന്തപുരം വെള്ളയമ്പലത്ത് ആയിരുന്നു സംഭവം.
അമിതവേഗതയിൽ എത്തിയ ബൈജുവിന്റെ കാർ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. കാർ കസ്റ്റഡിയിലെടുത്തതിനുശേഷം ബൈജുവിന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.റോഡിൽ ഉണ്ടായിരുന്ന ഒരു സ്കൂട്ടർ യാത്രക്കാരനെ ബൈജുവിന്റെ കാർ ഇടിച്ചിരുന്നു. സംഭവത്തിൽ യാത്രക്കാരന് വലിയ പരിക്കില്ല. എന്നാൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ രണ്ട് വൈദ്യുത പോസ്റ്റുകളിലും വാഹനം ഇടിച്ചു. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് സംഭവം. രാത്രിയിൽ കവടിയാറിൽ നിന്നും വെള്ളയമ്പലം മാനവിയം ഭാഗത്തേക്കാണ് ബൈജു കാറോടിച്ചു വന്നത്.അപകടത്തിൽ ബൈജുവിന്റെ കാറിനു തകരാറ് സംഭവിക്കുകയും കാർ മുന്നോട്ട് എടുക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി.
ആ സമയത്ത് മ്യൂസിയം പോലീസ് സംഭവസ്ഥലത്ത് എത്തുകയും ബൈജുവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം നടൻ അമിതമായി മദ്യപിച്ചിട്ടുണ്ട് എന്ന് വ്യക്തമായതിന് പിന്നാലെ മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ രക്ത സാമ്പിളുകൾ അടക്കം എടുത്തിട്ടുള്ള പരിശോധനയ്ക്ക് നടൻ തയ്യാറായില്ല.നിയമപ്രകാരം ഒരാൾ രക്തസാമ്പുകൾ എടുക്കുവാൻ വിയോജിച്ചു കഴിഞ്ഞാൽ നിർബന്ധിച്ച് എടുക്കാൻ കഴിയില്ല. ആ സാഹചര്യത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യം അറിയാൻ വേണ്ടിയുള്ള ടെസ്റ്റുകൾ മാത്രം നടത്തി മദ്യപിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ പോലുള്ള വകുപ്പുകളാണ് നടനെതിരെ ചുമത്തിരിക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.