പത്തനംതിട്ട: പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്ഥാടകന് ഒഴുക്കില്‍പ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കിഴക്കുവാര സ്വദേശി ആഷില്‍ (22) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ റാന്നി മാടമണ്‍ കടവ് ക്ഷേത്രത്തോടുചേര്‍ന്ന പ്രദേശത്തായിരുന്നു അപകടം.ഒമ്പതംഗ സംഘത്തിനൊപ്പമാണ് ആഷില്‍ ശബരിമല ദര്‍ശനത്തിനു പോയത്. ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മാടമണ്‍ കടവ് ക്ഷേത്രത്തിനു സമീപം പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഒമ്പതംഗ സംഘം. ഒമ്പത് പേരും തിരുവനന്തപുരം സ്വദേശികളാണ്.കുളിക്കാനിറങ്ങിയ സമയത്ത് കാല്‍വഴുതി ആഷില്‍ കയത്തിലേക്ക് താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ റാന്നി പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. ഇവരെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആഷിലിനെ കണ്ടെത്താനായില്ല. ഒടുവില്‍ ഉച്ചയോടെ മൃതദേഹം ലഭിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.പമ്പയാറ്റില്‍ ഒഴുക്കിൽപെട്ട് ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം
0
ഞായറാഴ്ച, ഒക്ടോബർ 20, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.