ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ദിനേശ് ശർമ്മ. പടക്ക നിരോധനം ഹിന്ദു ആഘോഷങ്ങൾക്ക് മാത്രം ബാധകമാകുന്നത് എന്തുകൊണ്ടാണെന്നും ക്രിസ്മസിനോ പുതുവർഷത്തിനോ ഈ നിയമം ബാധകമാകാത്തത് വ്യക്തമാക്കണമെന്നും എഎപി നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ നിരോധനത്തെ സനാതൻ ധർമ്മത്തിനെതിരായ ഗൂഢാലോചനയെന്ന് വിശേഷിപ്പിച്ച ശർമ്മ ഹോളി, ദീപാവലി തുടങ്ങിയ ഹിന്ദു ആഘോഷങ്ങളിൽ മാത്രമേ ഡൽഹി സർക്കാരിന്റെ നിരോധനം പ്രാബല്യത്തിൽ വരുന്നതെന്നും കുറ്റപ്പെടുത്തി. കൂടാതെ പ്രതിപക്ഷം അധികാരത്തിലിരിക്കുമ്പോൾ മാത്രം എന്തുകൊണ്ടാണ് രാജ്യതലസ്ഥാനത്ത് മലിനീകരണം പ്രശ്‌നമാകുന്നതെന്നും ബിജെപി എംപി ചോദിച്ചു.
അവർ ഇപ്പോൾ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. എന്നാൽ യഥാർത്ഥ മൂടൽമഞ്ഞ് ഡിസംബർ 25 ന് ആരംഭിക്കുമ്പോൾ അവർ നിരോധനം പിൻവലിക്കും. ജനുവരി ഒന്നിന് അവർ പുതുവത്സരം ആഘോഷിക്കും, എല്ലാവരും പടക്കം പൊട്ടിക്കും, എല്ലാ നിരോധനവും പിൻവലിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
അതേ സമയം മലിനീകരണം തടയാൻ നടപ്പാക്കുന്ന നടപടികളിൽ തങ്ങൾ ഉറച്ചുനിൽക്കുന്നുണ്ട്. ഇത് തടയാൻ പല വഴികളുമുണ്ട്. എന്നാൽ എന്തുകൊണ്ട് ഹിന്ദു ആഘോഷങ്ങൾക്ക് മാത്രം വിലക്ക് ഏർപ്പെടുത്തുന്നുവെന്നു അദ്ദേഹം ചോദിച്ചു.
കൂടാതെ ഡൽഹി സർക്കാർ ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് പൂർണമായും നിരോധിക്കുകയും ഹോളി ദിനത്തിൽ നിറങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യും. ഹിന്ദു ആഘോഷങ്ങളോട് നിങ്ങൾക്ക് എന്ത് വിരോധമാണുള്ളതെന്നും ശർമ്മ ചോദിച്ചു.
കൂടാതെ യമുന നദി ശുചീകരിക്കുമെന്ന വാഗ്ദാനത്തിലും വൈക്കോൽ കത്തിച്ച വിഷയത്തിലും ഒരു പ്രവൃത്തിയും നടത്താത്ത ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അദ്ദേഹം പരിഹസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.