കൊല്ലം: വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു കഴിഞ്ഞ ദിവസം പരവൂർ പൊലീസിന്റെ പിടിയിലായത്.
കടയ്ക്കൽ ഭാഗത്തു നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് നടി മൊഴി നല്‍കിയതെങ്കിലും അന്വേഷണം തുടരുകയാണ്. സിനിമ–സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനെയും വലയിലാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. ഷംനത്തിന്റെ കിടപ്പു മുറിയിലെ മേശയിൽനിന്ന് 1.4 ഗ്രാം എംഡിഎംഎ പൊലീസിന് ലഭിച്ചു.
പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. വക്കം സ്വദേശിയാെണങ്കിലും ഒഴുകുപാറയിലാണ് താമസം. മലയാളം സീരിയലുകളില്‍ അഭിനയിക്കുന്ന ഷംനത്ത് ഇപ്പോള്‍ പാർവതി എന്ന പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.