കൊച്ചി: പി വി അന്‍വര്‍ എം എല്‍ എയെ തള്ളി കെ ടി ജലീല്‍ എം എല്‍ എ. അന്‍വറിന്റെ പുതിയ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും ഇതിനോട് വിയോജിക്കുന്നുവെന്നും കെ ടി ജലീല്‍ വ്യക്തമാക്കി. എൽ ഡി എഫിനൊപ്പം ശക്തമായി നിൽക്കുമെന്നും കെ ടി ജലീൽ.
കെ ടി ജലീല്‍ പറഞ്ഞത്;
ഉദ്യോഗസ്ഥര്‍ക്കിടയില്‍ കാലങ്ങളായി അഴിമതിയുണ്ട്. അന്‍വറിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. പരാതികളില്‍ അന്വേഷണവും ആരംഭിച്ചു. എസ് ഐ ടി അന്വേഷണം നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്.
അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതുവരെ കാത്തിരിക്കാന്‍ അന്‍വറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കൈവിട്ട് പോയ സ്ഥിതിയുണ്ടായെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.