കണ്ണൂര്‍: പെട്രോള്‍ പമ്പിന് സ്ഥലം ലീസിന് നല്‍കിയത് പള്ളി ഇടവകയാണെന്ന് വികാരി ഫാ. റിനോയ് എടത്തിനകത്ത് പറഞ്ഞു.എ ഡി എമ്മിന്റെ മരണത്തിന് അതു കാരണമായത് വലിയ ഷോക്കായി. ഇടവകയിലും മറ്റു ജനങ്ങള്‍ക്കും സങ്കടമുണ്ടാക്കിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2023 ആഗസ്റ്റിലാണ് പ്രശാന്തൻ സ്ഥലം ആവശ്യപ്പെട്ട് വന്നത്. പള്ളി കമ്മിറ്റി അംഗങ്ങളുടെ അടുത്താണ് വന്നത്. സ്ഥലം ലീസിന് വേണമെന്ന് പറഞ്ഞു. അതിനുശേഷം രൂപതയില്‍നിന്നു അംഗീകാരം വാങ്ങിയ ശേഷമാണ് സ്ഥലം നല്‍കിയത്. അന്ന് നേരിട്ട് പ്രശാന്തനെ പരിചയമില്ലായിരുന്നു. എന്നാൽ ഇടവകയിൽ പലർക്കും അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. സ്ഥലത്തിന്റെ കാര്യങ്ങള്‍ക്കിടെയാണ് പിന്നീട് അദ്ദേഹത്തെ പരിചയപ്പെട്ടത്. ലീസ് കൊടുത്തിരിക്കുന്നത് 40 സെന്റ് ഭൂമിയാണ്. 20 വര്‍ഷത്തേയ്ക്കാണ് കരാര്‍. ഒരു മാസം 4000 രൂപയ്ക്കാണ് കരാറെന്നും അദ്ദേഹം പറഞ്ഞു.
ആദ്യാവസാനം പ്രശാന്തന് തന്നെയാണ് എല്ലാ കാര്യങ്ങള്‍ക്കും വന്നിരുന്നത്. രണ്ടു വര്‍ഷമായി വാടകയിനത്തില്‍ ഒന്നും കൈപ്പറ്റിയിട്ടില്ല. ഡെപ്പോസിറ്റായും വാടകയായും ഒന്നും കൈപ്പറ്റിയിട്ടില്ല.
വളവുകളുള്ള സ്ഥലമാണ്, പക്ഷെ ഈ പ്രദേശത്തെ മറ്റു സ്ഥലങ്ങളെ വെച്ച് നോക്കുമ്പോള്‍ വളവ് കുറഞ്ഞ സ്ഥലമിതാണെന്നും അതാവും ഈ സ്ഥലം അദ്ദേഹം ആവശ്യപ്പെട്ടതെന്നും കരുതുന്നു. നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.