ന്യൂഡല്‍ഹി: ഭാര്യക്കൊപ്പം ഡല്‍ഹിയില്‍ ഷോപ്പിങ്ങിനിറങ്ങിയ ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി തിയറി മാത്തുവിന്റെ ഫോണ്‍ മോഷണം പോയി. മോഷണം പോയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20-നാണ് മോഷണം നടന്നത്.
ദീപാവലിയുടെ ഭാഗമായി ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റില്‍ ഭാര്യയ്ക്കൊപ്പം ഷോപ്പിങിന് ഇറങ്ങിയതായിരുന്നു തിയറി മാത്തു. ഇതിനിടെയാണ് അദ്ദേഹം പോക്കറ്റടിക്ക് ഇരയായത്. ജെയിന് മന്ദിറിന് സമീപത്തുനിന്ന് ഫോണ്‍ നഷ്ടപ്പെട്ടതായി കാണിച്ച് ഫ്രഞ്ച് സ്ഥാനപതി ഇ-പരാതി നല്കി.
തുടര്‍ന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 20-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍ നാലുപേരും. ഇവരില്‍ നിന്ന് മോഷണംപോയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.