ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താത്പര്യം; ഡോ.പി.സരിൻ്റെ റോഡ് ഷോയിലെ ജന പങ്കാളിത്തം വോട്ടായി മാറില്ല; കെ.മുരളീധരൻ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ ബിജെപി മൂന്നാമതാകാനും സാധ്യത ഉണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ബിജെപി പാർട്ടിക്കാർ ഇത് തന്നെയാണ് പറയുന്നത്. അതേസമയം ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താത്പര്യമെന്നും മുരളീധരൻ പറഞ്ഞു.

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ്റെ റോഡ് ഷോയിലെ ജന പങ്കാളിത്തം വോട്ടായി മാറില്ലെന്നും കെ മുരളീധരൻ പറഞ്ഞു. നേതൃത്വത്തിൻ്റെ വീഴ്ചകൾ പറയേണ്ടത് പാർട്ടി പോർമുഖത്ത് നിൽക്കുമ്പോഴല്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. വിഡി സതീശന്റെ ശൈലിക്കെതിരായ വിമർശനത്തോടായിരുന്നു പ്രതികരണം.

അതേസമയം പാർട്ടിയിൽ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോൾ ശൈലിയും മാറുമെന്ന് കെ മുരളീധരൻ പറഞ്ഞു. അത് സ്വാഭാവികമാണ്. ഇത് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും മുരളീധരൻ മലപ്പുറത്ത് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കവേ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !