കോട്ടയം: ആന്റിബയോട്ടിക്ക് വിതരണത്തിനായി നീല കവറുകൾ പുറത്തിറക്കി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായാണ് നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ഡ്രഗ്സ് കൺട്രോളർ നിർദേശം നൽകിയത്.
ആദ്യമായി ഈ രീതി കോട്ടയാണ് നടപ്പാക്കുക. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നീല കവറുകൾ നൽകും. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി വേണം ആൻ്റിബയോട്ടിക്കുകൾ വിതരണം ചെയ്യാൻ. സർക്കാർ ഫാർമസികൾക്കും ഈ നിയമം ബാധകമാണ്.
ആന്റിബയോട്ടിക് നൽകുന്ന കവറുകൾക്ക് മുകളിൽ സീൽ പതിച്ച് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർ, എല്ലാ മെഡിക്കൽ സ്റ്റോറുകളിലും നോട്ടീസ് നൽകിയിരുന്നു. ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആൻ്റിബയോട്ടിക്കുകൾ നൽകില്ലെന്ന സ്റ്റിക്കറും മെഡിക്കൽ സ്റ്റോറുകളിൽ പതിപ്പിച്ചിരുന്നു.
ഡോക്‌ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടുകൂടി മാത്രം ആന്റി ബയോട്ടിക്കുകൾ വാങ്ങുക.
ഒരാൾക്ക് ഡോക്‌ടർ നൽകുന്ന കുറിപ്പടിയിൽ മറ്റുള്ളവർ മരുന്നുകൾ വാങ്ങി കഴിക്കരുത്.
ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആൻറിബയോട്ടിക്കുകൾ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
പൊതുജന ബോധവത്കരണ ആന്റി മൈക്രോബിയൽ പ്രതിരോധ പോസ്റ്ററിന്റെയും, കവറിന്റെയും സംസ്ഥാനതല വിതരണോദ്ഘാടനം ഈ മാസം 27-ന് കോട്ടയത്ത് നടക്കും. ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ പൊതുയോഗത്തിലാണ് പരിപാടി നടത്തുക. അഡ്വ. ഫ്രാൻസിസ് ജോർജ് എംപി പൊതുയോഗം ഉദ്ഘാടനം ചെയ്യും. ഡ്രഗ്സ് കൺട്രോളർ ഡോ.കെ. സുജിത്കുമാർ പ്രതിരോധ പോസ്റ്റർ, കവർവിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.