ചെർപ്പുളശ്ശേരി അർബൻ കോപ്പറേറ്റീവ് ബാങ്കിൽ സിപിഎം ഭരണനേതൃത്വം നടത്തിയ തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടവർക്ക് നിയമപരവും രാഷ്ട്രീയവുമായ പിന്തുണയുമായി ബിജെപി ഹെല്പ് ഡെസ്ക്

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി അർബൻ കോപ്പറേറ്റീവ് ബാങ്കിൽ സിപിഎം ഭരണനേതൃത്വം നടത്തിയ തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടവർക്ക് നിയമപരവും രാഷ്ട്രീയവുമായ പിന്തുണയുമായി ബിജെപി ഹെല്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചതായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ.

കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ ചെർപ്പുളശ്ശേരിയിൽ ഇരകളോടൊപ്പം തെളിവുകൾ സഹിതം പത്രസമ്മേളനം നടത്തിയിരുന്നു. പ്രധാനമായും മൂന്ന് തട്ടിപ്പുകളാണ് അന്ന്  പുറത്തുവിട്ടത്. 

1) തൻറെ പേരിൽ വ്യാജ വായ്പ എടുത്തത് സംബന്ധിച്ച് സിപിഎം വല്ലപ്പുഴ ഗേറ്റ് ബ്രാഞ്ച് സെക്രട്ടറിയായ താഹിർ നൽകിയ പരാതിയുടെ പകർപ്പ്.

2) വിമുക്തഭടനായ പത്മനാഭന്റെ ഒരു ലക്ഷം രൂപ കബളിപ്പിച്ചു തട്ടിയെടുത്തതിന്റെ പരാതി.

3) തൃക്കടീരിയിലെ റേഷൻ കട വ്യാപാരിയായ ഹംസ 2015ലെടുത്ത 20 ലക്ഷത്തിന്റെ ഹൗസിംഗ് ലോൺ ഹംസ അറിയാതെ പലതവണ പുതുക്കുകയും ഹംസയുടെയും ഭാര്യ സുനീറയുടെയും പേരിൽ അവർ അപേക്ഷിക്കുക പോലും ചെയ്യാതെ മൂന്നു പേഴ്സണൽ ലോണുകൾ നൽകിയതായി രേഖയുണ്ടാക്കുകയും ചെയ്ത ഗുരുതരമായ തട്ടിപ്പ് രേഖകൾ സഹിതം ഹംസയുടെയും സുനീറയുടെയും സാന്നിധ്യത്തിൽ പത്രസമ്മേളനത്തിൽ ഹാജരാക്കിയിരുന്നു.  

ഹംസയും സുനീറയും ഇടതുപക്ഷ അനുഭാവികളാണ്. 

ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്ന് പല കാര്യങ്ങൾക്കായി സമീപിച്ചവരിൽ നിന്നും ഒപ്പുകൾ കൈക്കലാക്കി വ്യാജവായ്പകൾ നൽകിയതായി പലരും രേഖാമൂലം ബിജെപിയെ സമീപിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കലും വായ്പ എടുക്കാത്ത നിരവധി പാവപ്പെട്ട മനുഷ്യരുടെ കിടപ്പാടം ബാങ്ക് ജപ്തി ചെയ്തു കൊണ്ടുപോകുന്ന സാഹചര്യമാണ് ഉള്ളത്. 


സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്;

ചെർപ്പുളശ്ശേരി അർബൻ കോപ്പറേറ്റീവ് ബാങ്കിൽ സിപിഎം ഭരണനേതൃത്വം നടത്തിയ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരുവേ നിരവധി നിക്ഷേപകരും വായ്പ എടുത്തവരും ആശങ്കയിലാണ് . നിരവധി ആളുകൾ കബളിപ്പിക്കപ്പെട്ടതായി ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ തട്ടിപ്പിനിരയായവർക്ക് നിയമപരവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും നൽകാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട് . ഇതിനായി ബിജെപി ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി ഹെല്പ് ഡെസ്ക് ആരംഭിച്ചു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !