മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അഭിനന്ദിച്ച് ഹിന്ദുത്വ ഗ്രൂപുകൾ; വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഹിന്ദുത്വ ഗ്രൂപുകൾ അഭിനന്ദിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ്. ലങ്കേഷി​നെ വെടിവെച്ചുവെന്ന് ആരോപിക്കപ്പെടുന്ന പരശുറാം വാഗ്‌മോറെയെയും സഹപ്രതിയായ മനോഹർ ഇടവെയെയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിങ്കളാഴ്ച രാവിലെ തങ്ങളുടെ ‘എക്‌സിൽ വന്ന ഒരു പോ​സ്റ്റിൽ അഭിനന്ദിക്കുന്നത് കാണാം.

രണ്ട് പ്രതികളെയും ആഘോഷ മുദ്രാവാക്യങ്ങളുമായാണ് പ്രാദേശിക ഹിന്ദുത്വ അനുകൂലികൾ വിജയ്പുരയിലേക്ക് സ്വാഗതം ചെയ്തത്. തുടർന്ന് മാലകളും ഓറഞ്ച് ഷാളുകളും അണിയിച്ച് ഇരുവരെയും ഛത്രപതി ശിവജിയുടെ പ്രതിമയുടെ അരികിലേക്ക് ആനയിച്ചു. തുടർന്ന് അവർ കാളികാ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയയെന്നും ഇന്ത്യാ ടുഡേ വെബ്‌സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നു.

ഗൗരി ലങ്കേഷി​ന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് വർഷമായി അന്യായമായി ജയിലിലടച്ച പരശുറാം വാഗ്‌മോറിനെയും മനോഹർ യാദ്‌വെയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. യഥാർഥ കുറ്റവാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ, ഹിന്ദു അനുകൂല തൊഴിലാളികളായതുകൊണ്ടാണ് ഇവരെ ലക്ഷ്യമിടുന്നത്. ഈ അനീതിക്ക് ഗുരുതരമായ ആത്മപരിശോധന ആവശ്യമാണെന്നും’ ഒരു ഹിന്ദുത്വ അനുകൂല നേതാവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.


2017 സെപ്റ്റംബർ 5നാണ് വലതുപക്ഷ രാഷ്ട്രീയത്തി​ന്‍റെ കടുത്ത വിമർശകയായ ഗൗരി ല​ങ്കേഷ് ബംഗളുരുവിലെ രാജരാജേശ്വരി നഗറിലുള്ള ത​ന്‍റെ വീട്ടു വളപ്പിൽവെച്ച് വെടിയേറ്റുവീണത്. മോട്ടോർ സൈക്കിളിൽ വന്നിറങ്ങിയ പ്രതികൾ മാധ്യമപ്രവർത്തകക്കുനേരെ നാല് തവണ വെടിയുതിർത്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !