തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി കെ.ടി.ജലീൽ എംഎൽഎ.
‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന ജലീലിന്റെ പുറത്തിറങ്ങാനുള്ള പുസ്തകത്തിലാണ് രാഷ്ട്രീയം വിടുന്നതിനെ സംബന്ധിച്ച സൂചനകൾ അദ്ദേഹം നൽകിയിരിക്കുന്നത്. നാളെയാണ് പുസ്തകത്തിന്റെ പ്രകാശനം.
സിപിഎം സഹയാത്രികനായി തുടരുമെന്നും ആഗ്രഹങ്ങളെല്ലാം പൂവണിഞ്ഞതായും ഇനി മാന്യമായ പിന്മാറ്റമെന്നുമാണു പുസ്തകത്തിൽ പറയുന്നത്. ‘‘സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നു. നവാഗതർക്ക് കസേര ഒഴിഞ്ഞു കൊടുക്കാൻ ഒരുമടിയും തോന്നുന്നില്ല.
ഇനി ന്യുജെൻ രംഗത്തുവരട്ടെ. എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ സേവനം തുടരും. സിപിഎം കാണിച്ച ഉദാരതയ്ക്കു നന്ദി. പാർട്ടി ആവശ്യപ്പെടുന്നിടത്തോളം കഴിവിന്റെ പരമാവധി സേവനം നൽകും’’– ജലീൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.