കോട്ടയം: ബാവൻസ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ കോട്ടയം താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ) അന്തരിച്ചു. 93 വയസായിരുന്നു.
മൃതശരീരം ശനിയാഴ്ച രാവിലെ 9 ന് വീട്ടിൽ എത്തിക്കും. ഉച്ചക്ക് 1.30നു വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം കോട്ടയം സി എസ് ഐ കത്തീഡ്രലിൽ.
കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ജെ സി ബാവൻ ആണ്. ഫോട്ടോഗ്രാഫി രംഗത്ത് അസംസ്കൃത വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്ന കാലത്തു വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിച്ചാണ് ഇദ്ദേഹം ഈ മേഖലയിലെ ഒന്നാമനായത്.
ഫോട്ടോ സ്റ്റുഡിയോകൾക്ക് പുറമേ ബാവൻസ് ബിൽഡേഴ്സ് & ഡവലപേഴ്സ്, വസ്ത്ര വ്യാപാര ശാലയായ തരംഗ സിൽക്സ് എന്നിവയുടെയും ഫൗണ്ടർ ചെയർമാനാണ്.
ദി സൗത്ത് ഇന്ത്യൻ ഫോട്ടോഗ്രാഫിക് ട്രേഡ് & അലേയ്ഡ് അസോസിയേഷൻ എന്ന സംഘടനയുടെ സൗത്ത് ഇന്ത്യൻ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.