അപകടത്തിൽ പരുക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസ്; ഒന്നരമാസത്തിനുശേഷം പ്രതി പിടിയിൽ

തിരുവനന്തപുരം: അപകടത്തിൽ പരുക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെയാണു മുറിക്കുള്ളിൽ മരിച്ചനിലയിൽ സെപ്റ്റംബർ 11ന് കണ്ടെത്തിയത്. വെള്ളറട സ്വദേശി അതുൽ ദേവ് (22) ആണ് പിടിയിലായത്.

ദുർഗന്ധത്തെ തുടർന്ന്, നാട്ടുകാർ സ്ഥലത്തെത്തി ജനാലവഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ ഏഴിനായിരുന്നു അപകടം. സുരേഷ് വാടകയ്ക്കു താമസിച്ചിരുന്ന മുറിയിൽത്തന്നെയായിരുന്നു മൃതദേഹം. ആ മുറിക്കു തൊട്ടുമുൻപിലായിരുന്നു അപകടം. മൃതദേഹം മുറിക്കുള്ളിൽ വച്ചശേഷം പുറത്തുനിന്നു പൂട്ടുകയും ചെയ്തു.

റോ‍ഡരികിൽ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നുവെന്നാണ് വിവരം. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്നരമാസത്തിനുശേഷം പ്രതിയെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !