ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ വിനോദയാത്ര

അന്തിനാട്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ അന്തിനാട് സ്പെഷ്യൽ സ്കൂളിലെ അമ്പതിലധികം കുട്ടികളും അവരുടെ ടീച്ചേഴ്സുമായി വാഴച്ചാൽ, ആതിരപ്പള്ളി, സിൽവർ സ്റ്റോo തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അരുവിത്തുറ ലയൺസ് ക്ലബ് അംഗങ്ങളോടൊപ്പം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിനോദയാത്ര നടത്തി.


വിനോദയാത്രയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ സെബാസ്റ്റ്യൻ പഴയപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനീ സി എം സി, ക്ലബ് സെക്രട്ടറി മനേഷ് കല്ലറക്കൽ, അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ തെക്കേൽ, മാത്യു വെള്ളാപ്പാണിയിൽ, സുകുമാരൻ പുതിയകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !