ഈരാറ്റുപേട്ട: നടക്കൽ സ്വദേശികളായ ദമ്പതികളുടെ നഷ്ടപ്പെട്ട 34,000 ഓളം രൂപയും, സ്വർണാഭരണങ്ങളും അടങ്ങിയ ബാഗും കണ്ടെത്തി നൽകി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. കഴിഞ്ഞദിവസം വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും അടങ്ങിയ ബാഗുമായി ദമ്പതികൾ കുഞ്ഞുമായി കാറിൽ കയറിയ സമയം കുഞ്ഞ് വീഴാൻ പോയതിനാൽ ദമ്പതികൾ തങ്ങളുടെ കൈവശം ഇരുന്ന ബാഗ് വാഹനത്തിന്റെ മുകളിൽ വച്ച് മറന്നുപോവുകയും തുടർന്ന് യാത്ര മധ്യേ ഇതു നഷ്ടപ്പെടുകയുമായിരുന്നു.
സ്വർണാഭരണങ്ങൾ അടങ്ങിയ കവർ ഈരാറ്റുപേട്ടയിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരനായ സുനിൽ പി.സിക്ക് ലഭിക്കുകയും സുനിൽ ഇത് ഉടൻതന്നെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പണം ലഭിച്ചത് പനച്ചിപ്പാറ സ്വദേശിനിയായ അഞ്ജനയുടെ കയ്യിലായിരുന്നു. അഞ്ജനയും ഇത് സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് വൈകുന്നേരത്തോടുകൂടി ദമ്പതികൾ പണവും, സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടുവെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ തുടർ നടപടികൾ സ്വീകരിച്ച ശേഷം നഷ്ടപ്പെട്ട ബാഗ് ദമ്പതികൾക്ക് ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ തോമസ് കെ.ജെയുടെ നേതൃത്വത്തിൽ തിരികെ നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.