63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക്‌ മാറ്റി

തിരുവനന്തപുരം: 63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക്‌ മാറ്റി. തീയതി പിന്നീട്‌ തീരുമാനിക്കും. തിരുവനന്തപുരമാണ്‌ വേദി.നേരത്തെ ഡിസംബർ മൂന്നുമുതല്‍ ഏഴുവരെ നടത്താനാണ്‌ നിശ്ചയിച്ചിരുന്നത്‌.


ഡിസംബർ നാലിന് നാഷണല്‍ അച്ചീവ്‌മെന്റ് സർവേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ്‌ തീയതി മാറ്റിയത്‌. ഇത്തവണ ഒമ്ബതാം ക്ലാസ്‌ വിദ്യാർഥികളാണ്‌ നാസ് പരീക്ഷ എഴുതുന്നത്‌. ഡിസംബർ 12 മുതല്‍ 20വരെ സംസ്ഥാനത്ത്‌ രണ്ടാംപാദ വാർഷിക പരീക്ഷയാണ്‌. 21 മുതല്‍ 29വരെ ക്രിസ്‌മസ് അവധിയും. ഈ സാഹചര്യത്തിലാണ്‌ കലോത്സവം ജനുവരിയിലേക്ക്‌ മാറ്റിയത്‌.

സ്കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവ തീയതിയും പുതുക്കി. സ്കൂള്‍തല മത്സരം 15നകം പൂർത്തിയാക്കും. ഉപജില്ലാതലം നവംബർ പത്തിനും ജില്ലാതലം ഡിസംബർ മൂന്നിനുമകം പൂർത്തിയാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !