തിരുവനന്തപുരം: അഭിമുഖ വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളിൽ മുഖ്യമന്ത്രി പ്രതിഷേധവും രേഖപ്പെടുത്തി.
‘ദ് ഹിന്ദു’ അഭിമുഖത്തിലെ മലപ്പുറം പരമാര്‍ശം വിവാദമായതിലാണു മുഖ്യമന്ത്രി മറുപടി നൽകിയത്. ‘‘സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണു പറഞ്ഞത്. പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുത്. മറുപടി നൽകാൻ കാലതാമസം ഉണ്ടായത് വിവരങ്ങൾ ശേഖരിക്കാനാണ്.’’– മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കു വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളിൽ കടുത്ത പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി, ഗവർണറെ അധികാരപരിധി ഓർമപ്പെടുത്തുകയും ചെയ്തു.
അഭിമുഖ വിവാദത്തിൽ രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്നു കഴിഞ്ഞദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. ‘‘എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് വിശദീകരണം നല്‍കാത്തത്. ഞാന്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകര്‍ന്നു. ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും? പിആര്‍ ഉണ്ടെന്ന് ദ് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുകയാണ്’’ എന്നായിരുന്നു ഗവർണറുടെ വിമർശനം.
രാജ്യതാൽപര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്ഭവനിലേക്കു വരേണ്ടതില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു. ഔദ്യോഗിക കാര്യത്തിനു രാജ്ഭവനിലേക്ക് വരാന്‍ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണം, വ്യക്തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഗവർണർ വ്യക്തമാക്കി.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.