തൃശൂർ: സംസ്ഥാനപാതയിലെ വലിയ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. തൃശൂർ-കുന്നംകുളം റോഡിലെ കുഴിയിൽ വീണാണ് യാത്രക്കാരന് പരിക്കേറ്റത്. തൃശൂർ പൂങ്കുന്നത്താണ് സംഭവം. സ്‌കൂട്ടർ യാത്രികനായ അയ്യന്തോൾ മരുതൂർകളത്തിൽ സന്തോഷ് കെ. മേനോൻ (46) എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാത്രി. 9.30 ഓടെയാണ് സംഭവം. തലയ്ക്ക് മുറിവേറ്റ സന്തോഷിന് പല്ലിനും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഏറെ അപകടം നിറഞ്ഞ വഴിയാണ് തൃശൂർ-കുന്നംകുളം റോഡ്. നിറയെ കുഴികളുള്ള റോഡിനൊപ്പം ലോറികളുടെയും ബസുകളുടെയും മരണപാച്ചിലും വലിയ ഭീഷണിയാണ്. യാത്രക്കാർ ജീവൻ കൈയിൽ പിടിച്ചാണ് ഇതുവഴി യാത്ര ചെയ്യാറ്. ബൈക്കുകളും സ്‌കൂട്ടറുകളും കുഴിയിൽ വീണ് അപകടം സ്ഥിരമാണ്. പരാതി ഉയർന്നതിനാൽ ചൂണ്ടൽ മുതൽ കേച്ചേരി വരെ ഭാഗം അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് അടച്ചിരുന്നു.
ഒരുമാസം മുൻപ് മുണ്ടൂർ ഭാഗത്തെ റോഡിലെ കുഴിയിൽ വീണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ കാറും അപകടത്തിൽ പെട്ടിരുന്നു. കുഴിയിൽ വീണ് കാറിന്റെ ടയർ പൊട്ടിപ്പോയാണ് അപകടം ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.