കൊൽക്കത്ത:ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരമെന്നാണ് ഡോക്ടർമാരുടെ നിലപാട്. അതിനിടെ, ആരോഗ്യനില മോശമാകുന്ന ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. കൊൽക്കത്തയിലും സിലിഗുരി നഗരത്തിലുമാണ് സമരം.
അതിനിടെ, നാളെ നടത്താനിരിക്കുന്ന പ്രതിഷേധം പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി മനോജ് പന്ത് ആവശ്യപ്പെട്ടു. സർക്കാരിന്റെ നേതൃത്വത്തിലുള്ള ദുർഗാ പൂജ കാർണിവലും അന്നുതന്നെയാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നു ഡോക്ടർമാരുടെ സംഘത്തെ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുമുണ്ട്.
കൊല്ലപ്പെട്ട പിജി വിദ്യാർഥിനിക്കു നീതി ലഭ്യമാക്കണം, ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗത്തെ അടിയന്തരമായി മാറ്റണം, ജോലി സ്ഥലത്തെ സുരക്ഷയും മറ്റു നടപടികളും ഉറപ്പാക്കണം തുടങ്ങിയവയാണ് ഡോക്ടർമാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.