‘നിരുവനന്തപും’;നേമം റെയിൽവേ സ്റ്റേഷന്റെ പേരു മാറ്റി പുതിയതെഴുതിയപ്പോൾ അക്ഷരത്തെറ്റ്;

തിരുവനന്തപുരം: നേമം റെയിൽവേ സ്റ്റേഷന്റെ പേരു മാറ്റി പുതിയതെഴുതിയപ്പോൾ അക്ഷരത്തെറ്റ്. സ്റ്റേഷന്റെ പുതിയ പേരായ തിരുവനന്തപുരം സൗത്ത് എന്നത് ഹിന്ദിയിൽ എഴുതിയപ്പോൾ തിരുവനന്തപുരം ‘നിരുവനന്തപും’ ആയി മാറി. ത എന്ന അക്ഷരം തെറ്റിച്ച് ന എന്നാക്കി, ര എന്ന അക്ഷരം വിട്ടു പോവുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിച്ചതോടെ അധികൃതർ തെറ്റു തിരുത്താൻ നിർദേശം നൽകി. രാജഭാഷ അധികാരി എന്ന പേരിൽ ഹിന്ദി പ്രോൽസാഹിപ്പിക്കാൻ റെയിൽവേയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പ്രത്യേകമായി ഉദ്യോഗസ്ഥർ വരെ ഉളളപ്പോഴാണു ഗുരുതരമായ പിഴവുകൾ സംഭവിച്ചത്.

സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നതോടെ ബന്ധപ്പെട്ടവരെ ഉന്നത ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി വിശദീകരണം തേടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !