ബി.ജെ.പി സ്ഥാനാർഥിയാകാനാവില്ലെന്ന് മനസ്സിലായതോടെ സരിൻ സി.പി.എമ്മിനെ സമീപിച്ചു;വി.ഡി. സതീശൻ

ചേലേക്കര: മുൻ കോൺ​ഗ്രസ് നേതാവ് പി. സരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം ആദ്യം ബി.ജെ.പി.യുമായി ചർച്ച നടത്തി. ബി.ജെ.പി സ്ഥാനാർഥിയാകാനാവില്ലെന്ന് മനസ്സിലായതോടെ സി.പി.എമ്മിനെ സമീപിച്ചുവെന്നും സതീശൻ.

'അദ്ദേഹം സി.പി.എമ്മിൽ പോകാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്നലെ നടപടി എടുക്കാതിരുന്നത്. നടപടി എടുത്തിരുന്നെങ്കിൽ അതിനാലാണ് സി.പി.എമ്മിലേക്ക് പോയതെന്ന് വരുത്തിതീർത്തേനേ. ഞങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരുന്നു. അദ്ദേഹം ബി.ജെ.പി.യുമായി ചർച്ച നടത്തി. ബി.ജെ.പി സ്ഥാനാർഥിയാക്കില്ലെന്ന് അവർ വ്യക്തമായതോടെയാണ് സി.പി.എമ്മിനെ സമീപിച്ചത്. അനുകൂല പ്രതികരണം സി.പി.എമ്മിന്റെ ഭാ​ഗത്ത് നിന്നുമുണ്ടായി.

സി.പി.എം ആഖ്യാനമാണ് സരിൻ എന്നെ കുറിച്ച് പറഞ്ഞത്. പാലക്കാട് നിന്നുള്ള മന്ത്രി എം.ബി. രാജേഷ് എഴുതികൊടുത്ത വാചകങ്ങളാണ് ഇത്. ഞാൻ ധിക്കാരിയാണ് എന്നൊക്കെയാണ് പറഞ്ഞത്. എനിക്കൊരു വിരോധവുമില്ല അത് പറയുന്നതിൽ. അതിപ്പോൾ സി.പി.എമ്മിൽ ചേരാൻ പോകുന്ന ആളോട് അവരുടെ മന്ത്രി പറഞ്ഞതനുസരിച്ച് അദ്ദേഹം അത് പറയുന്നു.

മുതിർന്ന നേതാക്കളുമായി ആലോചന നടത്തിയാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. അദ്ദേഹത്തിന് സ്ഥാനാർഥിയാകാൻ ആ​ഗ്രഹമുണ്ടായിരുന്നു. ബി.ജെ.പി.യും സി.പി.എമ്മുമായി ചർച്ച നടത്തുന്ന ഒരാളെ ഞങ്ങൾ എങ്ങിനെ സ്ഥാനാർഥിയാക്കും.

ഞാൻ പിന്നെ ദേഷ്യപ്പെട്ടു എന്നാണ് സരിൻ പറയുന്നത്. രാവിലെ ചാനലിൽ ഇരുന്ന് പ്രതിപക്ഷ നേതാവിനെ കണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെടും എന്ന് സരിൻ പറയുന്നതാണ് കാണുന്നത്. അതിനുശേഷം എന്നെ കാണാൻ വന്നിരിക്കുന്നു. അതല്ല രീതിയെന്ന് ഞാൻ പറഞ്ഞു', സതീശൻ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !