ആക്രിക്കടയിൽ മോഷണം: യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ആക്രിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അരയത്തിനാൽ കോളനി ഭാഗത്ത് അരയത്തിനാൽ വീട്ടിൽ മുന്ന എന്ന് വിളിക്കുന്ന സിറാജ് (36) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ സെപ്റ്റംബർ മാസം 29 ആം തീയതി രാത്രിയോടു കൂടി ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ആക്രിക്കട കുത്തി തുറന്ന് അതിനുള്ളിൽ നിന്നും 20,000 രൂപ വില വരുന്ന സി.സി.ടി.വി മോണിറ്റർ, ഡി.വി.ആർ എന്നിവ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.


ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ സന്തോഷ് കുമാർ എൻ, എ.എസ്.ഐ മാരായ മണി കെ.കെ, തങ്കമ്മ, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്ത്, ജിനു ജി.നാഥ്, സനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിറാജിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !