കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പുത്തുമലയില്‍ എത്തി. കൂട്ട സംസ്കാരം നടന്ന സ്ഥലത്ത് സഹോദരന് രാഹുല്‍ ഗാന്ധിയോടൊപ്പമാണ് അവരെത്തിയത്. തുടര്‍ന്ന് ഉരുളെടുത്തവരുടെ കുഴിമാടത്തില്‍ പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തി.
സംസ്കരിച്ചവരുടെ എണ്ണവും ഇനി എത്ര മൃതശരീരം കിട്ടാനുണ്ട് തുടങ്ങിയ വിവരങ്ങളും ടി. സിദ്ദിഖ് എം.എല്‍.എയില്‍ നിന്നും പ്രിയങ്ക ചോദിച്ചറിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് കൂട്ടസംസ്കാരം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനമുണ്ടായത്.
രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് പ്രിയങ്ക ഗാന്ധി പുത്തുമല സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇനിയുള്ള പ്രചരണത്തിനായി എത്തുമ്പോള്‍ ദുരന്തബാധിതരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അമ്മ സോണിയ ഗാന്ധി, , ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന് റെയ്ഹാന് വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവരും പ്രിയങ്കയ്ക്കൊപ്പം എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.