പാലാ: വയനാട് ലോക്സഭാ ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പാലായിൽ നിന്നൊരു സ്ഥാനാർത്ഥി.സ്ഥാനാർത്ഥി പുതുമുഖമൊന്നുമല്ല പഴയ മുഖം തന്നെ പാലാ മിനി സിവിൽ സ്റ്റേഷൻ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന സന്തോഷ് പുളിക്കനാണ് സ്ഥാനാർത്ഥി തെരെഞ്ഞെടുപ്പ് എന്ന് കേട്ടാൽ സന്തോഷിന് ഹരമാണ്. അതു കൊണ്ട് തന്നെ സന്തോഷ് പുളിക്കൽ വയനാട് ചുരം കയറുകയാണ്.
താൻ വയനാട് ഉപതെരെഞ്ഞെടുപ്പിൽ സാധാരണക്കാരൻ്റെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സന്തോഷ് പുളിക്കൻ മീഡിയാ അക്കാഡമിയിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പ്രിയങ്കാ ഗാന്ധിക്ക് ഒക്കെ അതീവ സുരക്ഷയാണുള്ളതെന്നും എന്നാൽ താൻ സാധാരണ ഒരു ഓട്ടോ തൊഴിലാളിയാണെന്നും തൊഴിലെടുക്കുന്നതിൻ്റെ മഹത്വം പൊതു സമൂഹത്തിന് മനസിലാക്കി കൊടുക്കുവാനാണ് താൻ മത്സരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താൻ ഓട്ടോറിക്ഷാ ചിഹ്നമാണ് ചോദിക്കുന്നത് അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സന്തോഷ് പുളിക്കൻ പറഞ്ഞു.
പ്രിയങ്കാ ഗാന്ധി ജയിച്ചാൽ ഉത്തരേന്ത്യയിലേക്ക് പോകുമ്പോൾ മണ്ഡലം അനാഥമാകും പക്ഷെ തന്നെ ജയിപ്പിച്ചാൽ മണ്ഡലത്തിൽ തന്നെ വീടെടുത്ത് താമസിച്ച് ജനങ്ങളോടൊപ്പം പ്രവർത്തിക്കുമെന്നും സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.