പാലാ: ശുചിത്വ മുത്തോലി ,സുന്ദര മുത്തോലി പദ്ധതിക്ക് ഇന്ന് മുത്തോലി പഞ്ചായത്തിൽ തുടക്കം കുറിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാഭവനാണ് നൂറുകണക്കായ ഹരിതാ സേനാ അംഗങ്ങളെ സാക്ഷി നിർത്തി കർമ്മ പദ്ധതിയുടെ തുടക്കം കടപ്പാട്ടൂർ ബൈപാസിൽ തുടക്കം കുറിച്ചത്.
നാളുകളായി കക്കൂസ് മാലിന്യങ്ങൾ തള്ളിയിരുന്ന ഈ പ്രദേശം വെട്ടി വെടിപ്പാക്കി ,ഇരു സൈഡിലും പൂച്ചെടികൾ വച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ,കോട്ടയത്ത് നാലു മണിക്കാറ്റുണ്ടെങ്കിൽ ഇവിടെ നമുക്ക് എല്ലാവർക്കും ഒത്ത് ചേർന്ന് അഞ്ച് മണിക്കാറ്റ് സ്ഥാപിക്കണമെന്നും രഞ്ജിത് ജി മീനാഭവൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വാർഡ് മെമ്പർ സിജുമോൻ സി.എസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ആർ സിന്ധു മുഖ്യ പ്രഭാഷണം നടത്തി, വാർഡ് മെമ്പർമാരായ എൻ.കെ ശശികുമാർ ,ജയാ രാജു ,ശ്രീജയ എം.പി എന്നിവർ പ്രസംഗിച്ചു.
അടുത്ത നടപടിയായി പഞ്ചായത്തിലുടനീളം ക്യാമറകൾ സ്ഥാപിക്കുന്നതാണെന്നും ,ശുചിത്വ പരിപാലനം ഒരു തുടർ പ്രി ക്രിയയായി മാറ്റുമെന്നും രഞ്ജിത് ജി മീനാ ഭവൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.