കോട്ടയം:തമ്പ് ഫിലിം സൊസൈറ്റിയുടെ അരവിന്ദം ദേശീയ ലഘുചിത്ര മഹോത്സവത്തിൻ്റെ വെബ് സൈറ്റും സിഗ് നേച്ചർ വീഡിയോയും റിലീസ് ചെയ്തു കൊണ്ടുള്ള മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും മറ്റ് നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിട്ടുള്ള കോട്ടയത്തിൻ്റെ പുത്രൻ ശ്രീ. ജയരാജ് നടത്തിയ പ്രസംഗം വൈറലായി കൊണ്ടിരിക്കുകയാണ്.
കോട്ടയം തിരുനക്കര ക്ഷേത്രത്തിന് മുന്നിലെ കൽപ്പടവുകളെ, കോട്ടയത്തെ ആദ്യത്തെ ആംഫി തീയേറ്ററായി വിശേഷിപ്പിക്കുകയാണ് ശ്രീ ജയരാജ്. അദ്ദേഹവും ജി.അരവിന്ദനും മറ്റു പല പ്രമുഖരും അവിടിരുന്ന് മുന്നിലേക്ക് സിനിമയെ കണ്ടവരാണ്.
എന്നാൽ റോമിലെ പ്രാചീന പ്രദർശനശാലകളെയാണ് പൊതുവെ 'ആംഫി' 'തീയറ്റർ' എന്ന് വിളിച്ചിരുന്നത്. പോരിടങ്ങൾ തന്നെയായിരുന്നു ഇവ. നടുക്കു വേദിയും ചുറ്റും ഇരിപ്പിടങ്ങളും . വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ പണിചെയ്തിട്ടുള്ള ഈ പ്രദർശനശാലകൾക്ക് മേൽക്കൂര ഉണ്ടാവാറില്ല.. മല്ലയുദ്ധങ്ങൾക്ക് അനുയോജ്യമാണ് വേദി.
വേദിക്കു താഴെ വന്യമൃഗസംരക്ഷണത്തിനും മല്ലയുദ്ധവീരന്മാരുടെ താമസത്തിനും ഉള്ള സംവിധാനമുണ്ട് . മുകളിൽ വേദിക്കു ചുറ്റും ഒരു മതിൽക്കെട്ട്. അതിനുവെളിയിൽ ഗ്യാലറി. ഏറ്റവും പുറകിൽ സാധാരണക്കാർക്കും അതിനകത്ത് പൗരമുഖ്യന്മാർക്കും ഏറ്റവും മുകളിലായി ഭരണാധിപന്മാർക്കും ഉയർന്ന ഉദ്യോഗസ്ഥന്മാർക്കും ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുള്ളതാണ് ഗ്യാലറി. ഏറ്റവും പഴക്കം ചെന്ന പോരങ്കണം എട്രൂറിയയിലാണ്. ബി. സി. 29 ൽ സറ്റാലിയസ് ടാറസ് നിർമിച്ച തിയേറ്ററിന്റെ ഭൂരിഭാഗവും തടി കൊണ്ടായിരുന്നു നിർമ്മിച്ചത്. മറ്റ് നിർമ്മാണസാമഗ്രികൾകൊ് നിർമിച്ചവയിൽ ഏറ്റവും പഴക്കം ചെന്നത് പോമ്പിയിലെ തിയേറ്ററാണ്. പ്രാചീനവും എന്നാൽ ഏറ്റവും വിസ്തൃതിയുള്ളതും പ്ലേവിയം കൊളോസിയം ആണ് എന്ന് കരുതപ്പെടുന്നു.
റോമിൽ മാത്രമായിരുന്നില്ല, പ്രകൃതിയോടിഴകി ചേരുന്ന കാഴ്ച വേദികൾ ഉണ്ടായിരുന്നത്. ഭാരതത്തിലെ മല്ലയുദ്ധങ്ങളും, പരസ്യ നർത്തനങ്ങളും, ക്ഷേത്ര ഉത്സവങ്ങളും ആംഫി തീയേറ്ററുകളുടെ വക ഭേദങ്ങൾ തന്നെ ..
കോട്ടയത്ത് പബ്ളിക് ലൈബ്രറി അങ്കണത്തിൽ ആംഫി തീയേറ്റർ പുനർജനിക്കുകയാണ്. അതാണ് ശ്രീ.ജയരാജ് തമ്പ് ഫിലിം സൊസൈറ്റിയുടെ 'അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ' സിഗ്‌നേച്ചർ വീഡിയോയും വെബ്സൈറ്റും ലോഞ്ച് ചെയ്ത് കൊണ്ട് പറയുന്നത്. അതെ, കോട്ടയം സാംസ്കാരികമായി വളരുകയാണ്!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.