ഒക്ടോബർ 24-ന് ഭൂമിക്ക് 'അരികിലൂടെ' കടന്നുപോകാനിരിക്കുന്ന കൂറ്റൻ ഛിന്ന​ഗ്രഹത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി നാസ

വാഷിംഗ്ടൺ: ഭൂമിക്ക് 'അരികിലൂടെ' കടന്നുപോകാനിരിക്കുന്ന കൂറ്റൻ ഛിന്ന​ഗ്രഹത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി നാസ. ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് 363305 (2002 എൻ.വി 16) എന്ന ഛിന്ന​ഗ്രഹം കടന്നുപോവുക. 580 അടി വലിപ്പമുള്ള ഈ ഛിന്ന​ഗ്രഹം ഒരു വലിയ കെട്ടിടത്തിന് സമാനമാണ്. മണിക്കൂറിൽ 17542 കിലോമീറ്റർ ​വേ​ഗത്തിലാണ് ഇത് സഞ്ചരിക്കുക.

ഭൂമിയിൽനിന്ന് 4520000 കിലോമീറ്റർ അകലെയാണ് ഇതിന്റെ ഏറ്റവും അടുത്ത സ്ഥാനം. ഇത് വളരെ ദൂരയാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ വിശാലതയിൽ താരതമ്യേന അടുത്തതായി കണക്കാക്കുന്നു. വലിപ്പവും സാമിപ്യവും കാരണം അപകടസാധ്യതയുള്ള ഛിന്ന​ഗ്രഹമായാണ് 363305 (2002 എൻ.വി 16) നെ കണക്കാക്കുന്നത്. എന്നാൽ ഈ ഛിന്ന​ഗ്രഹം സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം.

നാസ ഉൾപ്പടെയുള്ള ബഹിരാകാശ ഏജൻസികൾ ന്യൂതന ദൂരദർശിനികളും ട്രാക്കിങ് സംവിധാനങ്ങളും ഉപയോ​ഗിച്ച് ഇത്തരം ഛിന്ന​ഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അതിനാൽ എന്തെങ്കിലും അപകടസാധ്യതയുണ്ടെങ്കിൽ ഉടൻ തിരിച്ചറിയാനാകും. ഭാവിയിൽ ഭൂമിക്ക് ഭീഷണിയാണെങ്കിൽ ഒരു ഛിന്ന​ഗ്രഹത്തിന്റെ പാത മാറ്റാനോ തടയാനോ ഉള്ള തന്ത്രങ്ങൾ നാസ വികസിപ്പിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !