ഒട്ടാവ: ഭാരതത്തിനെതിരായി ഇന്റലിജന്‍സ് വിവരങ്ങള്‍ അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കിയത് താനാണെന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് നതാലിയ ഡ്രൗവിന്‍.
ഭാരത സര്‍ക്കാരിനും കാനഡയിലെ പൊതുജനങ്ങള്‍ക്കും കൈമാറുന്നതിന് മുമ്പാണ് ഇവര്‍ വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയത്. കാനഡയില്‍ നടന്ന കൊലപാതകത്തിലും കൊള്ളയിലും ഭാരതത്തിന് പങ്കുണ്ടെന്ന അടിസ്ഥാനരഹിതമായ വിവരങ്ങളാണ് നതാലിയ വാഷിങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കാനഡയില്‍ ഭാരതത്തിന്റെ ഇടപെടല്‍ ആരോപിക്കുന്ന വിവരങ്ങള്‍ ചോര്ത്തിനല്കാന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ അനുമതി ആവശ്യമില്ലെന്ന് നതാലിയ കോമണ്‍സ് പബ്ലിക് സേഫ്റ്റി കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞു.
കനേഡിയന്‍ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണും നതാലിയയ്ക്കൊപ്പമുണ്ടായിരുന്നു. ഭാരതത്തിനെതിരെ ആരോപണമുന്നയിച്ചവരില്‍ പ്രധാനിയാണ് ഡേവിഡ്.
സിഖ് വിഘടനവാദികളെ ലക്ഷ്യംവച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്നാണ് കാനഡയുടെ ആരോപണമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.