തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എയും എന്‍.സി.പി നേതാവുമായ തോമസ് കെ.തോമസിന്റെ ആരോപണങ്ങള്‍ക്ക് എതിരേ പ്രതികരിച്ച് ആന്റണി രാജു. "നിയമസഭയില്‍ ഞാനും കോവൂര്‍ കുഞ്ഞിമോനും തോമസ് കെ. തോമസും ഒരു ബ്ലോക്കിലാണ് ഇരിക്കുന്നതെന്ന് പറഞ്ഞു. അങ്ങനെയൊരു ബ്ലോക്കില്ല. നിയമസഭയില്‍ ഞങ്ങള്‍ ആറ് എം.എല്‍.എമാര്‍ ഇരുന്ന് പ്രസംഗിക്കാന്‍ വേണ്ടി എഴുതിക്കൊടുക്കാറുണ്ട്. സംസാരിക്കുവാന്‍ സമയം കൊടുക്കാനാണ്. ഒരു ചോദ്യവും ഞങ്ങള്‍ മൂന്നു പേരും ക്ലബ് ചെയ്ത് ചോദിച്ചിട്ടുമില്ല. അത്തരം വിലകുറഞ്ഞ ആരോപണങ്ങളാണ് തോമസ്.കെ.തോമസ് നടത്തുന്നത്".
"അദ്ദേഹം പ്രധാനമായും പറഞ്ഞത് മുഖ്യമന്ത്രിയെ ഞാന്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ്. അങ്ങനെ നമ്മൾ വിചാരിച്ചാല്‍ തെറ്റിദ്ധരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന അദ്ദേഹത്തിന്റെ ബാലിശമായ വാദം അടിസ്ഥാനരഹിതമാണ്. പ്രലോഭനങ്ങളില്‍ വീഴുന്ന രാഷ്ട്രീയ നിലപാട് എന്റെ 52 വര്‍ഷത്തെ രാഷ്ട്രീയചരിത്രത്തിൽ ഒരിക്കല്‍ പോലുമുണ്ടായിട്ടില്ല. ഇനിയുണ്ടാകുകയുമില്ല. 1990 മുതല്‍ ആറു തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് എല്‍.ഡി.എഫില്‍ മാത്രമാണ്. 2016-ല്‍ യു.ഡി.എഫില്‍ നിന്ന് നിയമസഭാസീറ്റ് വാഗ്ദാനം ചെയ്തപ്പോഴും ഞാന്‍ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല", ആന്റണി രാജു വ്യക്തമാക്കി.
"തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദൃശ്യമാധ്യമത്തിൽ ഞാന്‍ എതിരേ പറഞ്ഞുവെന്നാണ് തോമസ്.കെ.തോമസ് പറയുന്നത്. തോമസ് ചാണ്ടി മന്ത്രിയായി ഇരുന്നുകൊണ്ട് ഹൈക്കോടതിയില്‍ ഒരു കേസ് സർക്കാരിനെതിരേ കൊടുത്തത് ദോഷം ചെയ്യുമെന്നാണ് അന്ന് ഞാൻ പറഞ്ഞത്. നിയമവശമാണ് ഞാന്‍ പറഞ്ഞത്. അഭിഭാഷകനെന്ന നിലയില്‍ നിയമപരമായ വിഷയത്തില്‍ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. ഞാനും തോമസും ചാണ്ടിയുമായി നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയും എന്റെ പാര്‍ട്ടിയും രണ്ടാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഒരിക്കലും കുട്ടനാട്ടില്‍ മത്സരിച്ചിട്ടില്ല. പിന്നെന്തിനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഇതില്‍ കൂട്ടികുഴയ്ക്കുന്നത്". പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് തോമസ് കെ തോമസ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.