തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി.
ബാങ്ക് അക്കൗണ്ട് വഴി സമ്മാനത്തുക കൈമാറാം എന്നായിരുന്നു ഉറപ്പെന്നും എന്നാല്‍ ഇതുവരെയും തുക ലഭിച്ചിട്ടില്ലെന്നുമാണ് ആക്ഷേപം. അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അവാര്‍ഡ് തുക കൈമാറാന്‍ വൈകുന്നത് എന്നാണ് വിവരം.
മുന്‍വര്‍ഷങ്ങളിലും വൈകിയാണ് സമ്മാനത്തുക കൈമാറിയിരുന്നതെന്ന് അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'അവാര്‍ഡ് തുക നേരിട്ട് കൈമാറുന്ന രീതി മാറ്റിയതിന്റെ ഭാഗമായാണ് അക്കൗണ്ട് വഴി നല്കുന്ന രീതി തുടങ്ങിയത്. 14-ാം തീയതിയാണ് അവാര്‍ഡ് ദാനം നടന്നത്. ഒരാഴ്ചയ്ക്കകം തുക സമ്മാനാര്‍ഹര്‍ക്ക് നല്കാന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്'.
നിലവില്‍ അക്കാദമിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പ്രൊഫ. സി.പി. അബൂബക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടിങ് വഴിയാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ഫണ്ടിന്റെ ദൗര്‍ലഭ്യം അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. സാഹിത്യോത്സവം നടത്താന്‍ സാധിക്കുമോ എന്നറിയില്ല. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മാത്രമേ അക്കാര്യം തീരുമാനിക്കാനാവൂ, എന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.