വില്ലുപുരം: തമിഴ് നടൻ വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തി(TVK)ന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ഉളുന്തൂർപ്പെട്ടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിലടിച്ചാണ് അപകടം ഉണ്ടായത്. ട്രിച്ചിയിൽ നിന്നും വന്ന പ്രവർത്തകരാണ് അപകടത്തിൽപ്പെട്ടു മരിച്ചത്.
താംബരത്തിനടുത്തുണ്ടായ മറ്റൊരു അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അതേസമയം സമ്മേളനത്തിൽ എത്തിയ 120 ഓളം പേർ നിർജലീകരണം കാരണം കുഴഞ്ഞു വീണു.
മെഡിക്കൽ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഉച്ചയോടെ തന്നെ സമ്മേളന വേദിയിലെ 90% സീറ്റുകളും നിറഞ്ഞിരുന്നു. പ്രവർത്തകരോട് ശാന്തരാകാൻ പാർട്ടി സെക്രട്ടറി ബുസി ആനന്ദ് ആവശ്യപ്പെട്ടു.
ചെന്നൈയിൽ നിന്ന് 100 കിലോമീറ്റർ അകലെ വിഴുപുരത്തെ വിക്രവാണ്ടിയിലാണ് സമ്മേളനം. ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്ന് തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുന്നത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികൾ വരവേറ്റത്.
വിജയ് യുടെ അമ്മയും അച്ഛനും അടക്കമുള്ളവർ വേദിയിലുണ്ട്. തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടക്കുന്നത്.55,000 സീറ്റുകളാണ് കോൺഫറൻസ് ഹാളിൽ ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.