ചെന്നൈ: തെന്നിന്ത്യൻ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്. വേര്‍പിരിയാനുള്ള നടന്റെ തീരുമാനത്തെ തള്ളി ഭാര്യ ആരതി രംഗത്തെത്തിയതോടെ അവരുടെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയായി. പല വെളിപ്പെടുത്തലുമായി ജയം രവി രംഗത്തെത്തിയിരുന്നു. ഇതിനിടെ നടന്റെ ഒരു വിവാഹ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
നടി പ്രിയങ്ക മോഹനുമായുള്ള വിവാഹ ചിത്രമാണ് പുറത്തുവന്നത്. താരം വിവാഹമോചനത്തിന് പിന്നാലെ വിവാഹിതനായോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം. ജയംരവിയോ പ്രിയങ്ക മോഹനോ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. രവിയുടെ പുതിയ ചിത്രത്തിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടെന്നാണ് ഒരുവിഭാഗം പേർ പറയുന്നത്.
എന്നാല്‍ ഒരുഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടാകാത്തത് ഏവരെയും സംശയത്തിലാക്കി. അതേസമയം, എം രാജേഷ് സംവിധാനം ചെയ്യുന്ന ബ്രദർ എന്ന ചിത്രത്തിൽ ജയം രവിയുടെ നായിക പ്രിയങ്ക മോഹനാണ്. ചിത്രത്തിന്റെ ഭാഗമാണ് പുറത്തുവന്ന ദൃശ്യമെന്നാണ് ഒരു വിഭാഗം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.