പുണെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 359 റണ്‍സ്. രണ്ടാമിന്നിങ്സില്‍ ന്യൂസീലന്‍ഡ് 255 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റിന് 198 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് 57 റണ്‍സെടുക്കുന്നതിനിടയില്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടമായി.
41 റണ്‍സെടുത്ത ടോം ബ്ലന്‍ഡലിന്റെ വിക്കറ്റാണ് മൂന്നാം ദിനം കിവീസിന് ആദ്യം നഷ്ടമായത്. പിന്നാലെ നാല് റണ്‍സെടുത്ത മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി (0), ഒരു റണ്ണെടുത്ത അജാസ് പട്ടേല്‍, വില്‍ ഒ റൗര്‍ക്കെ (0) എന്നിവരും പുറത്തായി. 82 പന്തില്‍ 48 റണ്‍സോടെ ഗ്ലെന്‍ ഫിലിപ്സ് പുറത്താകാതെ നിന്നു.
ആറാം വിക്കറ്റില്‍ ബ്ലന്‍ഡലും ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് 46 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ബ്ലന്‍ഡലിന്റെ വിക്കറ്റെടുത്ത് രവീന്ദ്ര ജഡേജയാണ് ഇത് പൊളിച്ചത്. പിന്നാലെ 24 റണ്‍സെടുക്കുന്നതിനിടയില്‍ കിവീസിന് നാല് വിക്കറ്റ് നഷ്ടമായി.
നാല് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയും രണ്ട് വിക്കറ്റെടുത്ത അശ്വിനുമാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ മികച്ചുനിന്നത്. ആദ്യ ഇന്നിങ്സിലെ ഏഴ് വിക്കറ്റുകള്‍ കൂടി ചേര്‍ത്ത് സുന്ദര്‍ മത്സരത്തിലാകെ 11 വിക്കറ്റുകള്‍ സ്വന്തമാക്കി.
ഒന്നാമിന്നിങ്സില്‍ 259 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 156 റണ്‍സിന് പുറത്തായി. കിവീസ് 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ടോം ലാഥമാണ് മുന്നില്‍ നിന്ന് നയിച്ചത്. 133 പന്തുകള്‍ നേരിട്ട ലാഥം 10 ബൗണ്ടറികളടക്കം 86 റണ്‍സെടുത്ത് പുറത്തായി. ഡെവോണ്‍ കോണ്‍വെ (17), വില്‍ യങ് (23), രചിന് രവീന്ദ്ര (9), ഡാരില്‍ മിച്ചല്‍ (18) എന്നിവരുടെ വിക്കറ്റുകളും രണ്ടാം ദിനം ന്യൂസീലന്‍ഡിന് നഷ്ടമായി.
നേരത്തേ മിച്ചല്‍ സാന്റ്നറുടെ ഇടംകൈയന്‍ സ്പിന്നിനു മുന്നില്‍ പതറിയ ഇന്ത്യ 156 റണ്‍സിന് കൂടാരം കയറിയിരുന്നു. രവീന്ദ്ര ജഡേജ (38), ശുഭ്മാന്‍ ഗില്‍ (30), യശസ്വി ജയ്സ്വാള്‍ (30) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), വിരാട് കോലി (1) എന്നിവരെല്ലാം പൂര്‍ണ പരാജയമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.