ഇറാന്റെ മിസൈല്‍ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണം; ഐക്യരാഷ്ട്രസഭാ സെക്രട്ടറി ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്;

ടെല്‍അവീവ്: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇസ്രയേല്‍ സര്‍ക്കാര്‍. ഇറാന്റെ മിസൈല്‍ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിന്റെ പേരിലാണ് വിലക്ക്.

ഇറാന്റെ ആക്രമണമുണ്ടായതിന് ശേഷം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ അപലപിക്കുന്നതായും അത് ഉടന്‍ അവസാനിപ്പിക്കണമെന്നും ഗുട്ടെറെസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ ഇറാനെ അദ്ദേഹം പരാമര്‍ശിച്ചില്ല. ഇതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.

ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ഗുട്ടെറെസിനെ 'ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഇസ്രയേല്‍ വിരുദ്ധ സെക്രട്ടറി ജനറല്‍ എന്നാണ് വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിനെ ഇസ്രയേല്‍ 'പേഴ്സണ നോണ്‍ ഗ്രാറ്റ' (അസ്വീകാര്യനായ വിദേശ പ്രതിനിധി / നയതന്ത്രജ്ഞന്‍) ആയി പ്രഖ്യാപിച്ചിട്ടുമുണ്ട്. 'ഇറാന്റെ ക്രൂരമായ ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രയേല്‍ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല' എന്നും കാറ്റ്സ് വ്യക്തമാക്കി. 'യുദ്ധം ആരംഭിച്ചതുമുതല്‍ ഗുട്ടെറെസിന്റേത് ഇസ്രയേല്‍ വിരുദ്ധ നയമാണെന്നും കാറ്റ്സ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ഇസ്രയേലിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. ഇതിനുമുന്‍പ് ഏപ്രിലിലാണ് ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചത്. അന്ന് അയച്ച മിസൈലുകളില്‍ മിക്കതും ഇസ്രയേല്‍ വെടിവെച്ചിട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !